ദൃശ്യ ഗുരുവായൂരിന്റെ മെഡിക്കൽ ക്യാമ്പും, ആതുര ശുശ്രൂഷ രംഗത്ത് ഉള്ളവരെ ആദരിക്കലും ഞായറാഴ്ച
ഗുരുവായൂർ : ദൃശ്യഗുരുവായൂരിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19 ഞായറാഴ്ച ഗുരുവായൂർ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. നഗര സഭ ചെയർമാൻ എം.കൃഷ്ണദാസ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. അമൃത ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ എം.ഡി ജയൻ മുഖ്യാതിഥിയായിരിക്കും
കൊച്ചി അമൃത ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസുംമായി സഹകരിച്ചു നടത്തുന്ന ക്യാമ്പ് രാവിലെ 9 മണി മുതൽ ഉച്ചതിരിഞ്ഞ് 1 മണി വരെയാണ് ക്യാമ്പിൽ അമൃത ഹോസ്പിറ്റലിലെ സാങ്കേതിക വിദഗ്ദരടങ്ങുന്ന പൂർണ്ണ സംവിധാനത്തോടെയുള്ള സൗകര്യങ്ങളും വിദഗ്ദരായ ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. ശിശു രോഗം, ജനറൽ സർജറി, നേത്രരോഗം, ദന്തരോഗം, ജനറൽ മെഡിസിൻ എന്നീ 5 വിഭാഗങ്ങളിലാണ് സേവനം ഒരുക്കിയിരിക്കുന്നത്. നേത്രരോഗ വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് തിമിര ശസ്ത്രക്രിയ അമൃത ഹോസ്പിറ്റലിൽ സൗജന്യമായിരിക്കും. അവർക്ക് ഭക്ഷണം, താമസം എന്നിവയും സൗജന്യമാണ്. ദന്തരോഗ വിഭാഗത്തിൽ പെട്ടവർക്ക് അമൃതയിൽ സൗജന്യ രജിസ്ട്രേഷൻ ലഭ്യമാണ്. ക്യാമ്പിൽ നൽകുന്ന മരുന്നുകൾ സൗജന്യമാണ്. വിദഗ്ദ ചികിൽസ സൗജന്യമായി ലഭ്യമാക്കുന്ന . ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ നടന്നു വരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു
ക്യാമ്പിനോടനുബന്ധിച്ച് വൈകീട്ട് 4 മണിക്ക് ഗുരുവായൂർ രുഗ്മണി റീജൻസിയിൽ ഒരുക്കിയിരിക്കുന്ന സമാദരണീയം സദസ്സിൽ ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും വർഷങ്ങളായി ആതുര ശുശ്രൂഷ രംഗത്ത് ആത്മാർപ്പണത്തോടെ സേവന മനുഷ്ഠിച്ചു വരുന്ന ഡോക്ടർമാർ, നഴ്സുമാർ, ഫാർമസിസ്റ്റുകൾ എന്നിവരെ ദൃശ്യ ആദരിക്കും . ഡോ സി.ജെ.ജോസ്, ഡോ ആർ.എം. വർമ്മ, ഡോ പാർവ്വതിക്കുട്ടി, ഡോ ഡി.എം വാസുദേവൻ, ഡോ യു.സി ജി നമ്പൂതിരിപ്പാട്, ഡോ എം.ഭാസ്ക്കരൻ,ഡോ മഹേശ്വരൻ ഭട്ടതിരിപ്പാട്, ഡോ ആർ.വി.ദാമോദരൻ, ഡോ മുല്ലനേഴി, ഡോ കെ.കെ വേലായുധൻ, ഡോ കെ.എൻ രാമാനുജൻ, ഡോ സുന്ദരേഷ് കുമാർ, ഡോ വി.രാമചന്ദ്രൻ,ഡോ പ്രേംകുമാർ, ഡോ വിജയ ലക്ഷ്മി, ഡോ എൻ.എൻ എൻ ഭട്ടതിരിപ്പാട്, ഡോ സി.വി വേണുഗോപാൽ, നഴ്സ് കെ.വി.സരളാദേവി, ഫാർമസിസ്റ്റുകളായ സി.പി ചാക്കുണ്ണി, വേണുഗോപാൽ എന്നിവരെയാണ് ആദരിക്കുന്നത്.
ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ടി.എൻ.പ്രതാപൻ എം.പി, എൻ.കെ അക്ബർ എം.എൽ എ, കൊച്ചിൻ ഷിപ്പ് യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ് നായർ, ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി.കെ വിജയൻ ,നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി ഉദയൻ, കൗൺസിലർ ശോഭ ഹരിനാരായണൻ, മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ പ്രകാശ് എന്നിവർ സംസാരിക്കും .
വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ കെ.കെ ഗോവിന്ദദാസ്, അരവിന്ദൻ പല്ലത്ത്, ആർ.രവികുമാർ, അജിത് ഇഴുവപ്പാടി, വി.പി ആനന്ദൻ, വി.പി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.