Post Header (woking) vadesheri

മോദി-അദാനി കൊള്ളയ്‌ക്കെതിരെ ബി.എസ്‌.എൻ.എൽ ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച്

Above Post Pazhidam (working)

ഗുരുവായൂർ : അദാനി ഉൾപ്പടെയുള്ള ശത കോടീശ്വരന്മാർക്ക് വേണ്ടി രാജ്യത്തെ ജനങ്ങളുടെ സമ്പത്ത് ദുർവ്യയം ചെയ്യുന്ന മോദി സർക്കാരിനെതിരെ ഗുരുവായൂർ വടക്കേക്കാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ബി.എസ്‌.എൻ.എൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ചാവക്കാട് കോടതി പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച്‌ ബി.എസ്‌.എൻ.എൽ ഓഫീസിന് മുന്നിൽ ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി വീരമണി ഉദ്‌ഘാടനം ചെയ്തു.

Ambiswami restaurant

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ അധ്യക്ഷത വഹിച്ചു. ഡിസിസി ജന സെക്രട്ടറി പി.യതീന്ദ്രദാസ്, വടക്കേക്കാട് ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ മുക്കണ്ടത്ത്, ഇർഷാദ് ചേറ്റുവ, മണ്ഡലം പ്രസിഡന്റുമാരായ സി.മുസ്‍താക്കലി, യു.കെ പീതാംബരൻ, ഐ.പി രാജേന്ദ്രൻ, ആന്റോ തോമസ്, ശ്രീധരൻ മാക്കാലിക്കൽ, മൂസ ആലത്തയിൽ, എം.പി മുനാഷ്, പി.രാജൻ, നേതാക്കളായ കെ.നവാസ്, അരവിന്ദൻ പല്ലത്ത്‌, എം.എസ്‌ ശിവദാസ്, ബീന രവിശങ്കർ, എച്ച്.എം നൗഫൽ, മിസ്‌രിയ മുസ്‍താക്കലി, മൊയ്‌ദീൻഷാ പള്ളത്ത്, നിഖിൽ ജി കൃഷ്ണൻ, സുബൈദ പാലക്കൽ എന്നിവർ പ്രസംഗിച്ചു.