Post Header (woking) vadesheri

ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ പീഡിപ്പിച്ചു , കൊടുങ്ങല്ലൂർ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

Above Post Pazhidam (working)

തൃശൂർ : ആത്മഹത്യക്ക് ശ്രമിച്ച് അവശനിലയിലായ യുവതിക്ക് നേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലൈംഗീകാതിക്രമം. കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു . കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്കൽ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരൻ ശ്രീനാരായണപുരം സ്വദേശി ദയാലാലിനെ ആണ് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.

Ambiswami restaurant

ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കൈപ്പമംഗലം സ്വദേശിനി ആണ് പീഡനത്തിനിരയായത്. അത്യാസന്ന നിലയിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയെ വിദഗ്ദ ചികിൽസക്കായി മെഡിക്കൽകോളേജിലേക്ക് മാറ്റുകയായിരുന്നു.ആംബുലൻസിയിൽ യുവതിയോടൊപ്പം കയറിയ ദയാലാൽ ആശുപത്രിയിൽ ബന്ധുവെന്ന വ്യാജേന തങ്ങിയാണ് പീഡിപ്പിച്ചത്.

Second Paragraph  Rugmini (working)

അവശനിലയിലായിരുന്ന യുവതി നേഴ്സിനോട് വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്ന് വാർഡിൽ നിന്നും പുറത്താക്കി വിവരം പൊലീസിന് കൈമാറുകയായിരുന്നു. കൊടുങ്ങല്ലൂരിൽ മടങ്ങിയെത്തിയ ദയാലാലിനെ കൊടുങ്ങല്ലൂർ പൊലീസ് കസ്റ്റഡിയിലെടുത്ത് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് പൊലീസിന് കൈമാറുകയായിരുന്നു

Third paragraph