Post Header (woking) vadesheri

ബൈക്കുകൾ കൂട്ടിയിടിച്ച് റോഡിൽ വീണ യുവാവ് ബസ് കയറി മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : തെക്കെ നട ഔട്ടർ റിങ് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തെറിച്ചു വീണ
യുവാവ് ബസ് കയറി മരിച്ചു . ഒരുമനയൂർ സ്വദേശി തോട്ടുങ്ങൽ കാസിമിന്റെ മകൻ മുഹമ്മദ് ഖൈസ് 25 ആണ് മരിച്ചത് പന്തായി ക്ഷേത്രജങ്ഷന് സമീപം വൈകീട്ട് 5.55 മണിക്കാ ണ് അപകടം ഒരു യുവതി ഓടിച്ച സ്‌കൂട്ടിയിൽ ഇടിച്ചാണ് ഖൈസ് ബസിനടിയിൽ പെട്ടത് . പരിക്കേറ്റ സ്‌കൂട്ടർ യാത്രിക വട്ടംപാടം കൊയപ്പാട്ട് വീട്ടിൽ സുധീറിന്റെ ഭാര്യ ഭാഗ്യ ലക്ഷ്മി (39) രാജ ആശുപത്രിയിൽ ചികിത്സയിൽ ആണ്.

Ambiswami restaurant

ചങ്ങരംകുളം ,ഉപ്പുങ്ങൽ കടവ് ഗുരുവായൂർ റൂട്ടിൽ ഓടുന്ന ശോഭ ബസ് ഗുരുവായൂർ സ്റ്റാന്റിലേക്ക് വരുന്നതിനിടയിലാണ് അപകടം നടന്നത്. രക്തത്തിൽ കുളിച്ചു കിടന്ന ഖൈസിനെ ഗുരുവായൂർ ആക്ടസ് പ്രവർത്തകർ ഉടൻ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല , സ്‌കൂട്ടറി ൽ ഇടിച്ച മുഹമ്മദ് ഗൈസ് ബസിനടിയിലേക്കാണ് തെറിച്ചു വീണത് ബസിന്റെ പിന് ചക്രം തലയിൽ കൂടി കയറി ഇറങ്ങി .ഗുരുവായൂർ പോലീസ് ബസ് കസ്റ്റഡിയിൽ എടുത്തു

Second Paragraph  Rugmini (working)

ഗുരുവായൂർ പുന്നത്തൂർ റോഡിലെ മോഷൻ വെബ് ഹോസ്റ്റിംഗ് എന്ന സ്ഥാപനത്തിലെ ട്രെയിനി ആണ് മുഹമ്മദ് ഖൈസ് മാതാവ് ഷെമീറ ,ഷാദിയ ,ഷൈനിയ , ഷാമിയ എന്നിവർ സഹോദരികൾ ആണ്

Third paragraph