ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ബി.എഡ് കോഴ്സുകൾ ആരംഭിക്കണം : കെ.എ.ടി.എഫ്
ചാവക്കാട് : ഉത്തര ആധുനികത നിലനിർത്തുന്ന ഭാഷയാണ് അറബിയെന്ന് ഡോ. ഹുസൈൻ മടവൂർ . ആയതിനാൽ ആധുനിക ലോകത്ത് വാണിജ്യവ്യവസായിക മേഖലയിലും അറബിഭാഷാ പരിജ്ഞാനവും കഴിവും അനിവാര്യമായി വരികയാണ്. അതുകൊണ്ടുതന്നെ ജാതി, മത, വര്‍ഗ, വര്‍ണവ്യത്യാസമില്ലാതെ അറബിപഠനം ജീവിതമാര്‍ഗമായി മാറിക്കഴിഞ്ഞു. പാശ്ചാത്യ ലോകത്ത് അറബി, ഇംഗ്ലീഷ് ഭാഷാപരിജ്ഞാനമുള്ളവര്‍ക്ക് വിവിധ മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ തുറന്നു കിടക്കുന്നു. തൊഴില്‍ വാണിജ്യ മേഖലകളിൽ അനന്ത സാധ്യതകളുള്ള ഭാഷയുടെ പ്രധാന്യം എല്ലാവരും മനസിലാക്കി ആവശ്യമായ പ്രോത്സാഹനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷന്റെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഭാഷാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.എ. ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്സി .എച്ച്. ഫാറൂഖ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മുഹമ്മദ് ഗസാലി , എം.പി. അബ്ദുൽ ഖാദർ,
സുലൈമാൻ അസ്ഹരി, ടി ഫൈസൽ, ടി. ഷറഫുദ്ദീൻ, കെ. അബൂബക്കർ, വി ഷൗക്കത്തലി, ടി.പി. അബ്ദുൽ ഹഖ്, എം.എ. ലത്തീഫ്, മാഹിൻ ബാഖവി, ലത്തീഫ് സുല്ലമി തുടങ്ങിയവർ പ്രസംഗിച്ചു. മുഹമ്മദലി മിഷ്കാത്തി സ്വാഗതവും മുഹമ്മദ് അജ്മൽ കണ്ണൂർ സെഷന് നന്ദിയും പറഞ്ഞു .
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അറബി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തി ബി.എഡ് കോഴ്സുകൾ ആരംഭിക്കണമെന്ന് ഭാഷാ സമ്മേളനം പ്രമേയത്തിലൂടെ സർക്കാറിനോട് ആവശ്യപ്പെട്ടു.
കെ.എ.ടി.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.പി. അബ്ദുസലാമിന്റെ അധ്യക്ഷതയിൽ നടന്ന ഐ.ടി. കോൺഫറൻസ് സ്വീകരണ കമ്മിറ്റി ചെയർമാൻ ആർ വി അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. മുൻ അറബിക് സ്പെഷ്യൽ ഓഫീസർ അബ്ദുൽ റഹീം,
ഒ എം. യഹിയാ ഖാൻ , ദേശീയ ഐടി അവാർഡ് ജേതാവ് അബ്ദുറഹിമാൻ അമാൻ , ഷാജൽ കക്കോടി,ഗഫൂർ ആറ്റൂർ, അനീസ് കരുവാരക്കുണ്ട് , മുഹമ്മദ് അഷ്റഫ് വിളയിൽ, ശിഹാബ് മാളിയേക്കൽ, സഹീർ പുന്നാട്, ഇഖ്ബാൽ അരിയൂർ, എം.എൻ മുഹമ്മദ് റഫീഖ്, ലത്തീഫ് കാരാട്ടിയാട്ടിൽ എന്നിവർ സംസാരിച്ചു. സംസ്ഥാന ഐ.ടി. വിങ്ങ് കൺവീനർ നൗഷാദ് കോപ്പിലാൻ സ്വാഗതവും ട്രഷറർ ലത്തീഫ് മംഗലശേരി നന്ദിയും പറഞ്ഞു.
ഉച്ചക്ക് രണ്ട് മണിക്ക് വനിത വിങ്ങ് സംസ്ഥാന ചെയർ പേഴ്സൺ പി.പി. നസീമയുടെ അധ്യക്ഷതയിൽ ചേർന്ന വനിതാ സമ്മേളനം സുഹറ മമ്പാട് ഉദ്ഘാടനം ചെയ്തു.. ഡോ : ആബിദ ഫാറൂഖി മുഖ്യ പ്രഭാഷകയായും ഹസീന താജുദ്ദീൻ മുഖ്യാതിഥിയായും പങ്കെടുത്തു.ആമിന പി , മിന്നത്ത് കെ.ടി, കെ വി റംല, എം.എ സുമയ്യ എന്നിവർ ആശംസകൾ അർപ്പിച്ചു. കൺവീനർ കെ.പി. വഹീദ സ്വാഗതവും
ട്രഷറർ എം ഹസനത്ത് നന്ദിയും പറഞ്ഞു.