Header 1 vadesheri (working)

ഗുരുവായൂർ ഉൽസവം , ഭക്ഷ്യ സുരക്ഷ ഉറപ്പാക്കി പകർച്ച , ജനറൽ കമ്മിറ്റിയായി

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ഉ ൽസവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി ഭക്തജനങ്ങളുടെ പങ്കാളിത്തമുള്ള ജനറൽ കമ്മിറ്റി രൂപീകരിച്ചു. ഇക്കൊല്ലത്തെ ഉൽസവ ചടങ്ങുകളും പതിവ് പകർച്ചവിതരണവും മികച്ച നിലയിൽ നടത്തും . ഗുരുവായൂർ ദേവസ്വം ഇന്ന് വിളിച്ചുചേർത്ത നാട്ടുകാരുടെ പൊതുയോഗത്തിലാണ് ഈ തീരുമാനങ്ങൾ .

First Paragraph Rugmini Regency (working)

ഇത്തവണ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കിയ ശേഷമാകും പകർച്ചവിതരണമെന്ന് ഭരണസമിതി തീരുമാനിച്ച വിവരം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ യോഗത്തിൽ വിശദീകരിച്ചു. ഭക്തജനങ്ങൾക്കാണ് ദേവസ്വം ഭരണസമിതി മുന്തിയ പരിഗണന നൽകുന്നത്. പറവെക്കുന്നയിടങ്ങളിൽ ദേവസ്വം സുരക്ഷാ ജീവനക്കാരുടെ അനാവശ്യ ഇടപെടൽ ഉണ്ടാകില്ല. പ്രസാദ ഊട്ടിൽ പരമാവധി പേരെ പങ്കെടുപ്പിക്കും.

Second Paragraph  Amabdi Hadicrafts (working)

പകർച്ച വിതരണത്തിന് രണ്ട് ഷിഫ്റ്റുകളിലായി പരമാവധി സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പുവരുത്തും. എല്ലാ ഭക്തജനങ്ങളുടെയും സഹായവും സേവനവും ഉൽസവത്തിനുണ്ടാകണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. ക്ഷേത്ര ഉൽസവം സുഗമമാക്കുന്നതിനായി 15 പേരടങ്ങുന്ന ഏഴ് സബ് കമ്മിറ്റിക്ക് ദേവസ്വം ഭരണസമിതി രൂപം നൽകിയിട്ടുണ്ട്. ദേവസ്വം ഭരണസമിതി അംഗങ്ങൾ ആണ് സബ്ബ് കമ്മിറ്റി ചെയർമാൻമാർ. ഉദ്യോഗസ്ഥർ കൺവീനർമാരും

വിവിധ കമ്മിറ്റികളും ഭാരവാഹികളും

1.പ്രോഗ്രാംസ്റ്റേജ് (ചെങ്ങറ സുരേന്ദ്രൻ -ചെയർമാൻ, അസി. മാനേജർ (പബ്ലിക്കേഷൻ,, കൺവീനർ)
2.വാദ്യം ചെയർമാൻ -.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കൺവീനർ – അസി.മാനേജർ (അക്കോമഡേഷൻ & ഗസ്റ്റ് ഹൗസ് )
3.പബ്ലിക് റിലേഷൻസ് ചെയർമാൻ -വി.ജി.രവീന്ദ്രൻ, കൺവീനർ – പബ്ലിക് റിലേഷൻസ് ഓഫീസർ (PR0 )

  1. ആനയോട്ടം ചെയർമാൻ – കെ.ആർ.ഗോപിനാഥ്, കൺവീനർ -ഡി.എ (ജീവ ധനം)
  2. , പ്രസാദ ഊട്ട് ചെയർമാൻ – .മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, കൺവീനർ -ഡി.എ.(ഫിനാൻസ്)
  3. പള്ളിവേട്ട ചെയർമാൻ – സി.മനോജ്, കൺവീനർ അസി.മാനേജർ ( ക്ഷേത്രം അക്കൗണ്ട്സ്)
  4. .വൈദ്യുതാലങ്കാരം ചെയർമാൻ – മനോജ് ബി.നായർ, കൺവീനർ – അസി.എൻജീനിയർ (ഇലക്ട്രിക്കൽ)

അതത് സബ് കമ്മറ്റികളിലേക്ക് ഭക്തജനങ്ങളെ ഉൾപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. 19 ഭക്തർ ചർച്ചയിൽ പങ്കെടുത്ത് നിർദേശങ്ങൾ അവതരിപ്പിച്ചു.ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ യോഗത്തിൽ അധ്യക്ഷനായിരുന്നു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ. ആർ.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, സി.എഫ് ഒ കെ.പി.സജിത്ത്, ദേവസ്വം വിവിധ വകുപ്പുകളുടെ മേധാവികൾ, ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി