കൂട്ടു കൊമ്പന്മാരുടെ പുരസ്‌കാര നിറവ് ഐ എം വിജയൻ ഉൽഘാടനം ചെയ്തു
ഗുരുവായൂർ : ആനപ്രേമികളുടെ കൂട്ടായ്മയായ കൂട്ടുകൊമ്പന്മാർ എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള പുരസ്ക്കാര നിറവ് പുന്നത്തൂർ ആന കോട്ടയിൽ ഇന്ത്യൻ ഫുട്ബോൾ താരവും, അർജ്ജുന അവാർഡ് ജേതാവുമായ ഐ എം വിജയൻ ഉദ്ഘാടനം ചെയ്തു,
കേരളത്തിലെ മികച്ച ആനക്കാരനായി തിരഞ്ഞെടുത്ത ഗുരുവായൂർ ദേവസ്വം കണ്ണൻ ആനയുടെ ചട്ടക്കാരൻ വിനേഷ് കുമാറിന് പ്രശസ്ത ആനപാപ്പാനായിരുന്ന കടുവ വേലായുധൻ്റെ സ്മരണാർത്ഥമുള്ള പുരസ്ക്കാര ഫലകവും, പൊന്നാടയും, 15001 ( പതിനയ്യായിരത്തി ഒന്ന് ) രൂപ അവാർഡ് തുകയും, നൽകി ഐ എം വിജയൻ ആദരിച്ചു. കൂട്ടുകൊമ്പന്മാരുടെ വകയായി വർഷം തോറും നടത്തി വരാറുള്ള ചികിത്സാ ധനസഹായ വിതരണവും നടന്നു.
പ്രശസ്ത മൃഗഡോക്ടറും, കേരള വെറ്ററിനറി സർവ്വകലാശാലയുടെ ആന പരിപാലനകേന്ദ്രം ഡയറക്ടറും, പ്രൊഫസറുമായ ഡോ : ടി എസ് രാജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുവ.എഴുത്തുകാരികളായ തീർത്ഥ സനിൽ, നയന സുരേഷ്, ആനകോട്ട ഡി എ മായാദേവി കെ എസ് , മാനേജർ ലൈജു സി ആർ , ഡോ വിവേക്, കെ പി ഉദയൻ , കെ യു ഉണ്ണികൃഷ്ണൻ, ശരത് വി ടി, സുജിത്ത് കൂട്ടുകൊമ്പൻ .ജിഷ്ണു പി എസ് അവാർഡ് ജേതാവ് വിനേഷ് കുമാർ എന്നിവർ പ്രസംഗിച്ചു