എടക്കഴിയൂർ നാലാം കല്ലിൽ ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു
ചാവക്കാട്: എടക്കഴിയൂർ നാലാം കല്ലിൽ ഓട്ടോ ഡ്രൈവറും യാത്രക്കാരനും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഓട്ടോ ഡ്രൈവർക്ക് കുത്തേറ്റു.എടക്കഴിയൂർ കാജാ കമ്പനി കിഴക്കുവശം ആനക്കോട്ടിൽ ഇസ്മായിലിനാണ് കൂത്തേറ്റത്.യാത്രികനായ അകലാട് സ്വദേശി അബ്ദുൽ ഖാദറിന്റെ തലക്കും പരിക്കേറ്റിട്ടുണ്ട്.
നാലാം കല്ല് പോന്നോത് പടി റോഡിൽ സലാല ബേക്കറിക്ക് സമീപം ഇന്ന് രാത്രി ഏഴരമണിയോടെയാണ് സംഭവം. ഇസ്മായിലിന്റെ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ അബ്ദുൽഖാദറും ഇസ്മായിലും തമ്മിൽ വാക്കേറ്റം നടക്കുകയും അബ്ദുൽ ഖാദർ ഇസ്മായിലിനെ കുത്തുകയുമായിരുന്നു എന്ന് പറയുന്നു.
നെഞ്ചിനു കുത്തേറ്റ ഇസ്മായിലിനെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജാ ആശുപത്രിയിൽ എത്തിച്ചു .പരിക്ക് ഗുരുതരമായതിനാൽ പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലക്ക് പരിക്കേറ്റ അബ്ദുൽ ഖാദറിനെ മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ ആദ്യം ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് ചാവക്കാട് ഹയാത് ആശുപത്രിയിലും പ്രവേശിപ്പിച്ചു