Header 1 vadesheri (working)

ചാവക്കാട് നഗരസഭയിലും ടൗൺ ഹാൾ

Above Post Pazhidam (working)

ചാവക്കാട് : ചാവക്കാട് നഗര സഭ ഒടുവിൽ ടൗൺ നിർമിക്കാൻ പോകുന്നു , പുതിയപ്പാലത്തിന് സമീപത്തായി സിവിൽ സ്റ്റേഷന് എതിർവശത്തായുള്ള നഗരസഭയുടെ ഉടമസ്ഥതയിലുള്ളതും നിലവിൽ കളി സ്ഥലമായി ഉപയോഗിച്ച് വരുന്ന സ്ഥലത്ത് ആണ് നഗരസഭ ടൌൺ ഹാൾ നിർമ്മിക്കുന്നതിന് തീരുമാനിച്ചത് . നഗരസഭയ്ക്ക് 2.91 ഏക്കർ ഭൂമിയാണ് അവിടെ സ്വന്തമായുള്ളത്. ഇന്ന് ചേർന്ന നഗര സഭ കൗൺസിൽ യോഗമാണ് ടൗൺ ഹാൾ നിർമിക്കാൻ തീരുമാനം എടുത്തത്

First Paragraph Rugmini Regency (working)

അതെ സമയം ഭൂ വിനിയോഗം ഇനിമുതൽ മാസ്റ്റർ പ്ലാൻ അനുസരിച്ചാവണം എന്ന നഗരസഭാ സെക്രട്ടറിയുടെ അറിയിപ്പിന് പിന്നാലെയാണ് മാസ്റ്റർ പ്ലാൻ തിരുത്താൻ കൗൺസിൽ യോഗം തീരുമാനിച്ചത് . ഗവർണർ ഒപ്പിട്ട് അംഗീകരിച്ച് നിലവിൽ വന്ന ചാവക്കാട് മാസ്റ്റർ പ്ലാനിൽ ടൗൺ ഹാൾ കോഴിക്കുളങ്ങരയിലും സ്റ്റേഡിയം ചാവക്കാട് സിവിൽ സ്റ്റേഷന് എതിർവശമുള്ള നഗരസഭാ ഉടമസ്ഥതയിലുള്ള സ്ഥലത്തുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Second Paragraph  Amabdi Hadicrafts (working)

. ടൗൺ ഹാളും സ്റ്റേഡിയവും സ്ഥലം മാറ്റുന്നത് മാസ്റ്റർ പ്ലാനിനു എതിരാണെന്നും പ്ലാൻ തിരുത്തുകയാണെങ്കിൽ പ്ലാനിനെതിരെ നൽകിയ പന്ത്രണ്ടോളം പരാതികളിൽ തീരുമാനമെടുത്ത് അതും കൂടെ ഉൾപ്പെടുത്തിയാണ് മാസ്റ്റർ പ്ലാൻ തിരുത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടതെന്ന് യു ഡി എഫ് കൗൺസിലർ കെ വി സത്താർ ആവശ്യപ്പെട്ടു. സ്റ്റേഡിയം പരപ്പിൽതാഴത്തേക്ക് മാറ്റിയാൽ എത്രത്തോളം ഉപയോഗപ്രദമാകും എന്നതും പഠന വിധേയമാക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.