Above Pot

ഗുരുവായൂരപ്പന് 1,500 ലിറ്ററിന്റെ കൂറ്റൻ ഓട്ടു ചരക്ക് വഴിപാട് ആയി ലഭിച്ചു

ഗുരുവായൂർ : ഗുരുവായൂരപ്പന് പാല്‍പ്പായസം തയ്യാറാക്കാന്‍ കൂറ്റന്‍ നാലുകാതന്‍ ചരക്ക് വഴിപാടായി ലഭിച്ചു. ചേറ്റുവ സ്വദേശിയായ പ്രവാസി വ്യവസായി നടുപറമ്പില്‍
എന്‍. ബി. പ്രശാന്തന്‍ ആണ് 1500 ലിറ്റര്‍ പാല്‍പ്പായസം തയ്യാറാക്കാവുന്ന നാല്കാതന്‍ ഓട്ടു ചരക്ക് വഴിപാടായി നല്‍കിയത്.

രണ്ടേകാൽ ടൺ തൂക്കം വരുന്ന ചരക്ക് നിർമിച്ചത് മാന്നാർ അനന്തൻ ആചാരിയുടെ മകൻ ആണ് അനന്തനും സംഘവുമാണ് . ,88 ഇഞ്ച് വ്യാസവും രണ്ടടി ഉൾ ആഴവും ഉള്ള നാലു കാതന് മുപ്പത് ലക്ഷം രൂപയാണ് നിർമാണ ചിലവ് . നാൽപതോളം തൊഴിലാളികൾ നാല് മാസം എടുത്താണ് ചരക്ക് നിർമാണം പൂർത്തീകരിച്ചത് നേരത്തെ ആയിരം ലിറ്ററിന്റെ ഓട്ടു ചരക്ക് അനു അനന്തനും സംഘവും നിർമിച്ചിട്ടുണ്ട്‌

Astrologer

ഇന്ന് രാവിലെ യാണ് പ്രശാന്തും ഭാര്യ ശ്രീജ ,മക്കളായ ഇന്ദ്ര ജിത്ത് ,ഇന്ദുലേഖ എന്നിവർ ചേർന്ന് സമർപ്പണം നടത്തിയത് ക്രയിൻ ഉപയോഗിച്ചാണ് മതിൽ കെട്ടിന് മുകളിൽ കൂടി
അകത്തെ അടുപ്പിൽ ചരക്ക് സ്ഥാപിച്ചത് .

ചെയർ മാൻ ഡോ വി.കെ.വിജയന്‍ , തന്ത്രി ചേന്ദാസ് ദിനേശൻ നമ്പൂതിരിപ്പാട് ,ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് , ഭരണ സമിതി അംഗം സി മനോജ് അഡ്മിനിസ്ട്രേറ്റർ കെ പി വിനയൻ , ഡി എ മായാദേവി ,മരാമത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ അശോകൻ , രാജൻ, എ എൽ നാരായണനുണ്ണി തുടങ്ങിയവർ സംബന്ധിച്ചു

Vadasheri Footer