Post Header (woking) vadesheri

സുഹൃത്തിന്റെ മകളായ ഒൻപത്കാരിയെപീഡിപ്പിച്ചു, പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും.

Above Post Pazhidam (working)

ഗുരുവായൂർ : മുല്ലപ്പൂ പറിച്ച് തരാമെന്ന് പറഞ്ഞ് സുഹൃത്തിന്‍റെ മകളെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് 14 വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. ചെമ്മണൂര്‍ പൊന്നരശ്ശേരി സുനിലിനെ (53) യാണ് തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി.എൻ വിനോദാണ് ശിക്ഷിച്2011 ഒക്ടോബറിലായിരുന്നു .9 വയസ്സുകാരിയെ പ്രതി പീഡിപ്പിച്ചത്.

Ambiswami restaurant

മുറ്റത്ത് കളിച്ച് കൊണ്ടിരിക്കുയായിരുന്ന ബാലികയെ പരിചയക്കാരനായ പ്രതി മുല്ലപ്പൂ പറച്ചു തരാമെന്ന് പറഞ്ഞ് കൂട്ടി കൊണ്ടു പോയാണ് ലൈംഗീകമായി പീഡിപ്പിച്ചത്. കുഞ്ഞിന്റെ മാതാപിതാക്കൾ ജോലിക്ക് പോയതിനാല്‍ ഈ സമയത്ത് വീട്ടില്‍ ആരും ഇല്ലായിരുന്നു.പിന്നീട് സഹോദരിയോടൊത്ത് കടയിൽ പോയ കുട്ടി വഴിയില്‍ വെച്ച് പ്രതിയെ കണ്ട് പേടിച്ച് കാര്യങ്ങൾ മാതാപിതാക്കളോട് വെളിപ്പെടുത്തുകയായിരുന്നു.

Second Paragraph  Rugmini (working)

തുടർന്ന് നല്‍കിയ പരാതിയില്‍ ഗുരുവായൂർ പോലീസ് കേസെടുക്കുകയുമായിരുന്നു.
പ്രതി ഒളിവിൽ പോയതിനെ തുടര്‍ന്ന് വിചാരണ നീണ്ടു പോയെങ്കിലും പിന്നീട് പോലീസ് അറസ്റ്റു ചെയ്യുകയും ജാമ്യമില്ലാതെ വിചാരണ പൂർത്തിയാക്കുകയായിരുന്നു.
പിതാവിന്റെ സുഹൃത്തെന്ന നിലയിൽ വിശ്വസ്ത സ്ഥാനത്തിരുന്ന പ്രതിയുടെ പ്രവൃത്തി അതിക്രൂരവും, യാതൊരു പരിഗണനയുമില്ലാത്ത ശിക്ഷക്ക് അർഹതപ്പെട്ടതാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ളിക് പ്രോസിക്യൂട്ടർമാരായ ലിജി മധു, കെ.ബി സുനിൽകുമാർ എന്നിവർ ഹാജരായി.