Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഭണ്ഡാരം വരവായി 5.98 കോടി രൂപ ലഭിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഈ മാസത്തെ ഭണ്ഡാരം വരവായി 5,98 ,75 ,359 രൂപ ലഭിച്ചു .ഇതിന് പുറമെ മൂന്ന് കിലോ (3.156 .200 )സ്വർണവും, ഒൻപത് കിലോ (9.450 ) വെള്ളിയും ലഭിച്ചു . ഡിസംബർ ഏഴ് മുതൽ ജനുവരി എട്ട് വരെ ഇ ഹുണ്ടിയിൽ നിന്ന് 2, 80,213 രൂപയും ദേവസ്വത്തിന്റെ ബാങ്ക് അകൗണ്ടിലേക്ക്എത്തിയിട്ടുണ്ട് .

Astrologer

അതെ സമയം നോട്ടു നിരോധനം കഴിഞ്ഞു വർഷങ്ങൾ പിന്നിട്ടിട്ടും നിരോധിച്ച നോട്ടുകൾക്ക് ഒരു കുറവും ഉണ്ടായിട്ടില്ല .1,000 രൂപയുടെ 21 നോട്ടുകളഉം അഞ്ഞൂറിന്റ 72 എണ്ണവുമാണ് ഭണ്ഡാരത്തിൽ നിന്നും ലഭിച്ചിട്ടുള്ളത് . എല്ലാമാസവും നിരോധിച്ച നോട്ടുകൾ ലഭിക്കുന്നതിനാൽ ക്ഷേത്രവുമായി അടുത്ത ബന്ധമുള്ള ആരോ ആണ് നോട്ടുകൾ നിക്ഷേപിക്കുന്നതെന്ന സംശയവും ഉയരുന്നുണ്ട് .

നോട്ട് നിരോധിച്ച സമയത്ത് ദേവസ്വം ക്വർട്ടേഴ് സിൽ ഒരു ചാക്ക് നിറയെ നിരോധിച്ച നോട്ടുകൾ എത്തിയിരുന്നു എന്ന ആരോപണം ഉഉയർന്നിരുന്നു കാനറാ ബാങ്കിനായിരുന്നു ഈ മാസത്തെ ഭണ്ഡാരം എണ്ണ ൽ ചുമതല

Vadasheri Footer