Header 1 = sarovaram
Above Pot

ആധുനിക വിദ്യാഭ്യാസം ഇസ്ലാം വിരുദ്ധമായിട്ടാണ് മത നേതൃത്വം പരിഗണിക്കുന്നത് : ഗവർണർ

ന്യൂഡല്ഹി : മുസ്ലിം മത നേതൃത്വത്തിനെതിരെ ഗവര്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആധുനിക വിദ്യാഭ്യാസം ഇസ്ലാമിന് എതിരായിട്ടാണ് പരിഗണിക്കുന്നത്. ഒന്നുകില്‍ അത് നിരോധിക്കുകയോ, മുസ്ലീം വിദ്യാര്ത്ഥികളെ അതിലേക്ക് പോകുന്നതിൽ നിന്ന് നിയന്ത്രിക്കുകയോ ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.

അവരുടെ താല്പ്പര്യങ്ങള്‍ മറികടന്ന് കുട്ടികളെ ആധുനിക വിദ്യാഭ്യാസത്തിന് അയക്കുന്ന മുസ്ലിങ്ങള്ക്കെണതിരെ മതപരമായ നടപടി കൈക്കൊള്ളുന്നുവെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. നമ്മുടെ പിന്നോക്കാവസ്ഥക്ക് നമ്മള്‍ തന്നെയാണ് ഉത്തരവാദികള്‍ എന്ന് സര്‍ സയ്യിദ് പറഞ്ഞിട്ടുണ്ട്.

Astrologer

മുസ്ലിമുകള്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പിന്നാക്കം നിന്നാല്‍ അവര്‍ രാജ്യത്തിനാകെ പ്രശ്‌നമായി മാറുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മതപരമായ കാരണങ്ങളാല്‍ ഒരിക്കലും ‘ഫത്‌വകള്‍’ ഉപയോഗിക്കാറില്ല.

ഖുര്ആ്നില്‍ ഇതുസംബന്ധിച്ച 200 ഓളം സന്ദര്ഭ്ങ്ങളുണ്ട്. ആരാണ് ശരി, ആരാണ് തെറ്റ് എന്ന് ഒരു മനുഷ്യനും തീരുമാനിക്കാന്‍ കഴിയില്ല. ‘ഫത്‌വകള്‍’ ഇപ്പോള്‍ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും ഗവര്ണ‌ര്‍ പറഞ്ഞു

Vadasheri Footer