എടക്കഴിയൂര്‍ സീതിസാഹിബ് സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ അൻപതാം വാര്‍ഷികം
ചാവക്കാട് : എടക്കഴിയൂര്‍ സീതിസാഹിബ് ഹയര്‍സെക്കന്ററിസ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ അൻപതാം വാര്‍ഷികം ജനുവരി 15 ന് ഞായറാഴ്ച നടക്കും. 1971 മുതല്‍ 2021 വരെയുള്ള വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ യില്‍ 5000 ത്തോളം പേര്‍ പങ്കെടുക്കും. പൂര്‍വ വിദ്യാര്‍ത്ഥി സംഗമം, സ്‌കൂളില്‍ നിന്നും പഠനം നടത്തി ഉന്നതങ്ങളില്‍ എത്തിയവരെ ആദരിക്കല്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, അൻപതാം വാര്‍ഷികാഘോഷ സമ്മേളനം എന്നിവയാണ് സംഘടിപ്പിച്ചിട്ടുള്ളതെന്ന് സ്വാഗത സംഘം ചെയര്‍മാന്‍ മജീദ് കടവന്തോട്, ജനറല്‍ കണ്‍വീനര്‍ ഷബീര്‍ കല്ലയില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
രാവിലെ 10 മണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. എം കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിക്കും. പ്രശസ്ത എഴുത്തുകാരന്‍ ആലംകോട് ലീല ക്യഷ്ണന്‍ മുഖ്യാതിഥിയായി സംബന്ധിക്കും. വിവിധ ജനപ്രതിനിധി കളും, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരും സംബന്ധിക്കും. തുടര്‍ന്ന് പ്രമുഖ വ്യക്തിത്വങ്ങള്‍ക്കുള്ള ആദരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ്യ മുസ്താഖലി ഉദ്ഘാടനം ചെയ്യും. സി അബ്ദുല്‍ ജബാര്‍ അധ്യക്ഷത വഹിക്കും. ശേഷം കലാപരിപാടികള്‍ അരങ്ങേറും .
വൈകീട്ട് ആറു മണിക്ക് ആര്‍ പി മൊയ്തുട്ടി ഹാജി നഗറില്‍ അമ്പതാം വാര്‍ഷികാഘോഷപരിപാടി ഉന്നത വിദ്യഭ്യാസ മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ മജീദ് കടവാം തോട് അധ്യക്ഷത വഹിക്കും. ടി എന്‍ പ്രതാപന്‍ എം പി മുഖ്യാതിഥിയായിരിക്കും. എന്‍ കെ അക്ബര്‍ എം എല്‍ എ ചാരിറ്റി ഫണ്ട് കൈമാറും.ആദരിക്കല്‍ ചടങ്ങിന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡേവിസ് മാസ്റ്റര്‍ നേത്യത്വം നല്‍കും. സ്‌കൂള്‍ മാനേജര്‍ ആര്‍ പി ബഷീര്‍, പ്രിന്‍സിപ്പാള്‍മാരായ സജിത്ത,് ഷീന്‍ ജോണ്‍, തുടങ്ങി പ്രമുഖര്‍ സംസാരിക്കും . വാര്‍ത്താസമ്മേളനത്തില്‍ മറ്റു ഭാരവാഹികളായ അബ്ദുല്‍ ഖാദര്‍ തിരുവത്ര, ബഷീര്‍ മാരാത്ത്, സാദിഖ് തറയില്‍, അലി എ കെ, എന്നിവരും സംബന്ധിച്ചു