ചൂൽപ്പുറത്തെ കുട്ടികളുടെ പാർക്കിന്റെയും , വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉൽഘാടനം ശനിയാഴ്‌ച.
ഗുരുവായൂർ :ചൂൽപ്പുറം ട്രഞ്ചിംഗ് ഗ്രൗണ്ടിൽ 42 ലക്ഷം രൂപ ചിലവഴിച്ച്, അജൈവ മാലിന്യം തരം തിരിക്കാനുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെൻ്ററും, കുട്ടികളുടെ പാർക്കിന്റെയും , വഴിയോര വിശ്രമ കേന്ദ്രത്തിന്റെയും ഉൽഘാടനം ശനിയാഴ്‌ച മന്ത്രി എം ബി രാജേഷ് ഉൽഘാടനം ചെയ്യുമെന്ന് നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ് വാർത്ത സമ്മേളനത്തിൽ അറിയിച്ചു . ഗുരുവായൂർ സത്യഗ്രഹത്തിലെ പ്രധാനിയായിരുന്ന എ.സി.രാമൻന്റെ പേരിലാണ് 43ലക്ഷം രൂപ ചിലവഴിച്ച് നിർമിച്ച കുട്ടികളുടെ പാർക്ക്.
വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷത വഹിക്കും .ടി എൻ പ്രതാപൻ എം പി ,മുരളി പെരുനെല്ലി , ഗുരുവായൂർ ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ ,തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ , പ്രിൻസിപ്പൽ ഡയറ്കടർ എം ജി രാജാ മാണിക്യം അമൃത് ഡയറ്കടർ അരുൺ കെ വിജയൻ ,കുടുംബ ശ്രീ എക്സിക്യൂട്ട് ഡയറക്ടർ ജാഫർ മാലിക് ,ഡോ : ടി എം സീമ , ശുചത്വ മിഷൻ ഡയറക്ടർ ബാലഭാസ്കർ തുടങ്ങിയവർ സംബന്ധിക്കും