Above Pot

ഇനിയില്ല , കലോത്സവ ഊട്ടുപുരയിൽ അവസാന രണ്ടു ദിനം ഉറങ്ങാതെ കാവലിരുന്നു : പഴയിടം

കോഴിക്കോട്: സംസ്ഥാന സ്കൂള് കലോത്സവ വേദികളില് പാചകത്തിന് ഇനി എത്തില്ലെന്ന് പഴയിടം മോഹനന് നമ്പൂതിരി. ഭക്ഷണത്തിന്റെ പേരില് ഉയര് ന്ന പുതിയ വിവാദങ്ങള് ക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതില് ഭയം വന്നുവെന്നും മുന്നോട്ടുപോകുക ബുദ്ധിമുട്ടാണെന്നും പഴയിടം പറഞ്ഞു.

First Paragraph  728-90

Second Paragraph (saravana bhavan

കൗമാരക്കാരുടെ ഭക്ഷണത്തില് പോലും പോലും ജാതിയുടെയും വര് ഗീയതയുടെയും വിഷവിത്തുകള് വാരിയെറിയുന്ന കാലമാണിത്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും തന്നെ മലീമസപ്പെടുത്തുന്ന രീതിയില്& അനാവശ്യമായ വിവാദങ്ങള് നടന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത്രകാലവും നിധിപോലെ നെഞ്ചിലേറ്റി നടന്നതാണ് കലോത്സവ നഗരിയിലെ അടുക്കളകള് ആ നിധി ഇനിയും സൂക്ഷിക്കുന്നത് ശരിയല്ലെന്ന് ബോധ്യമായി തുടങ്ങി. ചില പ്രതികരണങ്ങളുടെ പേരില് മാത്രമല്ല വിടവാങ്ങുന്നത്. നമ്മുടെ സാത്വിക മനസ്സിന് ഉള് ക്കൊള്ളാവുന്ന കാര്യമല്ല ഇപ്പോള് നടക്കുന്നത്. ഭക്ഷണ ശീലങ്ങള് മാറിമാറി വരുന്ന അടുക്കളകളില് പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുകൂടിയാണ് കലോത്സവ ഊട്ടുപുരയില് നിന്ന് മാറിനില് ക്കുന്നതെന്നും പഴയിടം വ്യക്തമാക്കി.

അവസാനത്തെ രണ്ടു ദിവസം ഞാന്‍ വല്ലാതെ പേടിച്ചാണ് നിന്നത്. രാത്രി ആരും ഉറങ്ങിയിട്ടില്ല. എല്ലാവരും കസേരയുമിട്ട് കാവലിരിക്കുകയായിരുന്നു. ആ ഒരു അവസ്ഥയില്‍ ഇനി മുന്നോട്ട് പോകാന്‍ പറ്റില്ല. മുന്‍പ് നരേന്ദ്ര മോദിജി വന്നപ്പോള്‍ തോക്കിന്‍മുനയില്‍ പാചകം ചെയ്ത അവസ്ഥയുണ്ടായിട്ടുണ്ട്. അതിലും ഭീകരമായ അവസ്ഥയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആ ഒരു അവസ്ഥയിലേക്ക് ഇനി ഇല്ല. എന്റെ ഭയം എങ്ങനെ അതിജീവിക്കാമെന്ന് ബോദ്ധ്യമില്ലാത്തിടത്തോളം കാലം ഇനി കലോത്സവത്തിലേക്കില്ല.’- അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇതുവരെ രണ്ടര കോടിയിലേറെ കുട്ടികള് ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്. ആ സന്തോഷം മാത്രം മതി ഇനിയും തനിക്ക് ജീവിക്കാനെന്നും പഴയിടം പറഞ്ഞു. 2005 എറണാകുളം കലോത്സവം മുതല് കലോത്സവ ഊട്ടുപുരയിലെ സ്ഥിരം സാന്നിധ്യമാണ് പഴയിടം.