Post Header (woking) vadesheri

ഗുരുവായൂരിൽ പിള്ളേർ താലപ്പൊലി ഭക്തിസാന്ദ്രമായി.

Above Post Pazhidam (working)

ഗുരുവായൂര്‍ : ഗുരുവായൂർ ക്ഷേത്രത്തിലെ ഇടത്തരികത്ത് കാവ് ദേവിയുടെ താലപ്പൊലി ( പിള്ളേർ താലപ്പൊലി) ഭക്തിസാന്ദ്രമായി ആഘോഷിച്ചു . . ആയിരത്തൊന്ന് നിറപറയൊരുക്കിയാണ് ഇടത്തരികത്ത് കാവിലമ്മയുടെ താലപ്പൊലി ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ആഘോഷിച്ചത്. താലപ്പൊലി മഹോത്സവ ആഘോഷത്തില്‍ പങ്കെടുത്ത് ആയിരങ്ങളാണ് ഭഗവതിയുടെ അനുഗ്രഹം തേടിയത്.

Arya bhavan inner
Second Paragraph  Sarovaram(working)

ഉച്ചയ്ക്ക് നടപന്തലില്‍ നിന്ന് കിഴക്കോട്ട് പഞ്ചവാദ്യത്തോടും, തുടര്‍ന്ന് മേളത്തോടെ ഭഗവതിയുടെ മടക്കെഴുന്നെള്ളിപ്പിനും കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവതിയുടെ തിടമ്പേറ്റി. കൊമ്പന്മാരായ ശ്രീധരനും, പറ്റാനകളായി. എഴുന്നെള്ളിപ്പിനുശേഷം നടന്ന പറയെടുപ്പില്‍, നൂറുകണക്കിന് ഭക്തര്‍ ഭഗവതിയുടെ അനുഗ്രഹമേറ്റുവാങ്ങി. ചെമ്പട്ടണിഞ്ഞ് ഭഗവതിയുടെ വാളും ചിലമ്പുമായി കോമരം സുരേന്ദ്രന്‍ നായര്‍ ഉറഞ്ഞ് തുള്ളി പറ സ്വീകരിച്ചു. ഭക്തജനങ്ങളുടെ വഴിപാടായി നെല്ല്, അരി, മലര്‍, അവില്‍, പൂവ്വ്, പഴം, ശര്‍ക്കര, മഞ്ഞള്‍, കുങ്കുമം തുടങ്ങിയ ദ്രവ്യങ്ങള്‍ നിറച്ച 1001-പറകള്‍ ചൊരിഞ്ഞ് പൂക്കളെറിഞ്ഞാണ് കോമരം ഭക്തജനത്തിന് അനുഗ്രഹവര്‍ഷം ചൊരിഞ്ഞത്.

Third paragraph Saravan bhavan

ചോറ്റാനിക്കര വിജയന്‍, വൈക്കം ചന്ദ്രന്‍, ഊരമന അജിത്, കോങ്ങാട് രാധാകൃഷ്ണന്‍ എന്നിവര്‍ പഞ്ചവാദ്യത്തിന് നേതൃത്വം നല്‍കിയപ്പോള്‍, തിരിച്ചെഴുന്നള്ളിപ്പിന് പെരുവനം കുട്ടന്‍മാരാരും, കോട്ടപ്പടി സന്തോഷും, ചൊവ്വല്ലൂര്‍ മോഹനനും മേളപ്രമാണത്തില്‍ കൊട്ടികയറി. 1001-നിറപറകള്‍ വെച്ച് ഭഗവതിയെ വരവേല്‍ക്കാനായി കിഴക്കേനടപ്പുരയില്‍ അലങ്കാരങ്ങളും, വിതാനങ്ങളും നേരത്തേ ഒരുങ്ങിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രം ഉപദേവതയായ ഇടത്തരികത്ത് വാഴുന്ന ഭഗവതിയുടെ ഉത്സവത്തില്‍ പങ്കാളിയാകാന്‍, പൂജകള്‍ നേരത്തെ അവസാനിപ്പിച്ച കണ്ണന്റെ ശ്രീലകം ഇന്നലെ രാവിലെ 11-30 ന് അടച്ചു.

First Paragraph Jitesh panikar (working)

തുടര്‍ന്ന് വാല്‍കണ്ണാടിയും, തിരുവുടയാടയുമായി ഭഗവതി പുറത്തേക്കെഴുന്നെള്ളി. മേളത്തിന്റെ അകമ്പടിയോടെ എഴുന്നെള്ളിപ്പ് ഗോപുരത്തിന് സമീപമെത്തിയതോടെ നടക്കല്‍ പറയാരംഭിച്ചു. തുടര്‍ന്ന് നാദസ്വരത്തോടെ കുളപ്രദക്ഷിണവും, രാത്രി 10-ന് പുറത്തേക്കെഴുന്നെള്ളിപ്പിന് ശേഷം കളംപാട്ടും നടന്നു. താലപൊലിയോടനുബന്ധിച്ച് ഭഗവതിക്ക് വാകചാര്‍ത്ത്, ദീപാലങ്കാരം, പുഷ്പാലങ്കാരം വിശേഷാല്‍ പൂജകള്‍ എന്നിവയും ഉണ്ടായിരുന്നു.

മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ അഷ്ടപദി, ഭക്തിപ്രഭാഷണം, തിരുവാതിരകളി, ഭാരത നാട്യം , ഗുജറാത്തി ഫോക് ഡാൻസ്, ഒഡീസി ഡാൻസ്‌ എന്നിവയും അരങ്ങേറി. താലപ്പൊലി ദിനത്തിൽ സ്വര്‍ണ്ണകിരീടവും, പൊന്‍വാളും, സ്വര്‍ണ്ണമാലകളുമായി സര്‍വ്വാഭരണ വിഭൂഷിതയായിട്ടായിരുന്നു, ഭഗവതി ഭക്തജനത്തിന് ദര്‍ശനം നല്‍കിയത്.