Post Header (woking) vadesheri

നാഗസ്വര-തവിൽ സംഗീതോൽസവം മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : ദേവസ്വത്തിന്റെ ആഭിമുഖ്യത്തിൽ പുതുവൽസരദിനത്തിൽ നടത്തിയ നാഗസ്വര- തവിൽ സംഗീതോൽസവം ഭക്തസഹസ്രങ്ങൾക്ക് ആനന്ദമായി.നാഗസ്വര-ത വിൽ വാദന രംഗത്തെ ഗുരുശ്രേഷ്ഠരെ സംഗീതോൽസവത്തിൽ പുരസ്കാരം നൽകി ആദരിച്ചു. ഞായറാഴ്ച രാവിലെ 5 :30 ഓടെ തെക്കേ നട, ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ചതോടെയാണ് സംഗീതോൽസവത്തിന് തുടക്കമായത്.നാഗസ്വരം ,തവിൽ വാദകർ ചേർന്ന് ശ്രീ ഗുരുവായൂരപ്പന് ആദ്യം മംഗളവാദ്യ സമർപ്പണം നടത്തി. തുടർന്ന് നാഗസ്വരപഞ്ചരത്നവും തനിയാവർത്തനവും അരങ്ങേറി..

Arya bhavan inner
Second Paragraph  Sarovaram(working)

രാവിലെ 11:30 ഓടെ സമാദരണ സദസിൻ്റെ ഉദ്ഘാടനം കേരള സംഗീത നാടക അക്കാദമി ചെയർമാൻ പത്മശ്രീ .മട്ടന്നൂർ ശങ്കരൻ കുട്ടി മാരാർ നിർവ്വഹിച്ചു. നാഗസ്വരം – തവിൽ സംഗീതോൽസവം നടത്താൻ തീരുമാനമെടുത്ത. ദേവസ്വം ഭരണസമിതിയെ അദ്ദേഹം അഭിനന്ദിച്ചു. നാഗസ്വര- തവിൽ വദന രംഗത്തെ മുതിർന്ന കലാകാരൻമാരെ പുരസ്കാരവും ദക്ഷിണയും നൽകി അ ദരിച്ചത് ഏറെ ഉചിതമായി. വരും വർഷങ്ങളിൽ ഇടയ്ക്ക കലാകാരൻമാരെക്കൂടി ആദരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Third paragraph Saravan bhavan

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അധ്യക്ഷനായി.. നാഗസ്വര വിദ്യാൻ ഗുരുവായൂർ കുട്ടിക്കൃഷ്ണൻ നായർ സ്മാരക പുരസ്കാരം മുതിർന്ന കലാകാരൻ കൊടുവായൂർ ശക്തിവേലിനും മുത്തരശനല്ലൂർ ആർ.രാമചന്ദ്രൻ സ്മാരക പുരസ്കാരം തവിൽ വിദ്യാൻ തിരുനാഗേശ്വരം ടി.ആർ.സുബ്രഹ്മണ്യത്തിനും ദേവസ്വം ചെയർമാൻ ഡോ.വി.കെ..വിജയൻ സമ്മാനിച്ചു.. ദേവസ്വം ഭരണസമിതി അംഗം മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് പുരസ്കാര ജേതാക്കളെ പൊന്നാടയണിയിച്ചു.

First Paragraph Jitesh panikar (working)

നാഗസ്വര വിദ്വാൻ ഗുരുവായൂർ മുരളി പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി.. മമ്മിയൂർ ദേവസ്വം പ്രസിഡൻ്റ് ജി.കെ.പ്രകാശൻ മുഖ്യാതിഥിയായിരുന്നു. നാഗസ്വരവിദ്വാൻ തിരുവിഴ ജയശങ്കർ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് സ്വാഗതം പറഞ്ഞു. പബ്ലിക്കേഷൻ.അസി.മാനേജർ കെ.ജി സുരേഷ് കുമാർ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.