Post Header (woking) vadesheri

തീരദേശ ഹൈവേ, ജനങ്ങളുടെ ആശങ്ക പരിഹരിക്കണം- സി.പി.ഐ.

Above Post Pazhidam (working)

ചാവക്കാട്: തീരദേശ ഹൈവേയുമായി ബന്ധപ്പെട്ട് കടപ്പുറം പഞ്ചായത്തിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് സി.പി.ഐ. കടപ്പുറം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്തിലെ 9, 10, 11, 12, 13, 14, 15 വാര്‍ഡുകളില്‍ മത്സ്യതൊഴിലാളികളുടെ ഉള്‍പ്പെടെ നൂറുകണക്കിന് വീടുകളാണ് ഹൈവേ വരുന്നതോടെ ഒഴിപ്പിക്കേണ്ടിവരിക. നിലവിലെ റോഡില്‍നിന്ന് കുറഞ്ഞ സ്ഥലമേ ഹൈവേക്കായി എടുക്കുന്നുള്ളൂവെന്നതിനാല്‍ പുതിയതായി കൂടുതല്‍ ഭൂമി ഏറ്റെടുക്കേണ്ട സാഹചര്യമുണ്ട്.

Ambiswami restaurant

ജനങ്ങളുടെ ആശങ്കയകറ്റാന്‍ ഹൈവേയുടെ കൃത്യമായ വിവരങ്ങളും നഷ്ടപ്പെടുന്ന ഭൂമിയുടെ സര്‍വ്വെ നമ്പര്‍, വീട്ട് നമ്പര്‍, നഷ്ടപരിഹാര തുക എന്നീ വിവരങ്ങളും എത്രയും പെട്ടെന്ന് വെളിപ്പെടുത്തണമെന്ന് സി.പി.ഐ. ലോക്കല്‍ കമ്മിറ്റിക്കു വേണ്ടി പുറത്തിറക്കിയ പത്രകുറിപ്പില്‍ ലോക്കല്‍ സെക്രട്ടറി നാസര്‍ ബ്ലാങ്ങാട് ആവശ്യപ്പെട്ടു.

Second Paragraph  Rugmini (working)