Above Pot

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 80 ലക്ഷം

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത് ധനുമാസത്തിലെ നല്ല മുഹൂർത്ത ദിനം കൂടി ആയിരുന്നതിനാൽ വിവാഹ പാർട്ടികളുടെ വൻ തിരക്കും ഉണ്ടായിരുന്നു . ഭണ്ഡാര ഇതര വരുമാനമായി ഞായറാഴ്ച 80.02,714 രൂപ ലഭിച്ചു .

തുലാഭാരം വഴിപാടിൽ നിന്നുമാണ് കൂടുതൽ വരുമാനം ലഭിച്ചത് . 25,25,480 രൂപയാണ് തുലാഭാരം വഴി ക്ഷേത്രത്തിനു ലഭിച്ചത് .നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 24,17,670 രൂപയും, പാല്പായസം നെയ്പായസം എന്നിവ ശീട്ടാക്കിയ വകയിൽ യഥാക്രമം 5,27,269,രൂപയും ,2,34,000 ലഭിച്ചു

86 വിവാഹങ്ങൾ ക്രിസ്തുമസ് ദിനത്തിൽ ക്ഷേത്ര നടയിൽ നടന്നു 43, 000 രൂപ വിവാഹം ശീട്ടാക്കിയ വകയിലും ഫോട്ടോ ഗ്രാഫി വഴി 39,000 രൂപയും ലഭിച്ചു .580 കുരുന്നുകൾക്ക് ക്ഷേത്രത്തിൽ ചോറൂൺ നൽകി . ഭഗവാന്റെ സ്വർണ ലോക്കറ്റ് വിൽപന വഴി 1,78,200 രൂപയും ക്ഷേത്ര ത്തിലേക്ക് ലഭിച്ചു