Post Header (woking) vadesheri

തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിൽ ഒരാൾ മരിച്ചു.

Above Post Pazhidam (working)

തൃപ്രയാർ : തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാൻ ഇറങ്ങിയ മൂന്നംഗ സംഘത്തിൽ ഒരാൾ മരിച്ചു. തമിഴ്നാട് സ്വദേശിയായ രാഹുൽ (23) ആണ് മരിച്ചത്. ഒപ്പം ഇറങ്ങിയ ലോകേശ്വരൻ (19), അഭിനിവേശ് (20) എന്നിവരെ രക്ഷപ്പെടുത്തി. ഇവരെ വാടാനപ്പള്ളി ആക്ടസ് പ്രവർത്തകർ ചേർന്ന് ഏങ്ങണ്ടിയൂർ എം ഐ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു.

Ambiswami restaurant

പിന്നീട് രണ്ട് പേരെ തൃശൂർ മദർ ഹോസ്പിറ്റലിൽ കൊണ്ടുപോയി ഞായറാഴ്ച വൈകീട്ട് 4.30 യോടെയാണ് സംഭവം. തമിഴ്നാട്ടിൽ നിന്നും കടൽ കാണാനെത്തിയ 33 അംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽ പെട്ടത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവൻ രക്ഷിക്കാനായില്ല.

Second Paragraph  Rugmini (working)