Above Pot

ഗുരുവായൂർ ക്ഷേത്ര നടയിലേക്കുള്ള റോഡിൽ കക്കൂസ് മാലിന്യം വീണ്ടും പരന്ന് ഒഴുകി.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര നടയിലേക്കുള്ള റോഡിൽ കക്കൂസ് മാലിന്യം വീണ്ടും പരന്ന് ഒഴുകി , പരാജയപ്പട്ടെ ഗുരുവായൂർ അഴുക്കുചാൽ പദ്ധതിയുടെ ചേമ്പറിൽ നിന്നാണ് മാലിന്യം റോഡിലേക്ക് ഒഴുകിയത് . നഗ്ന പാദരായി വരുന്ന ശബരി മല തീർത്ഥാടകർ ഇതിൽ ചവിട്ടിയാണ് ക്ഷേത്രത്തിലേക്ക് പോകുന്നത് ,

First Paragraph  728-90

Second Paragraph (saravana bhavan

കിഴക്കേ നട ഇന്നർ റിംഗ് റോഡിൽ ദേവസ്വം കൗസ്തുഭം റസ്റ്റ് ഹൗസിന് സമീപമാണ് കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുകിയത് . കോടികൾ ചിലവഴിച്ചു വർഷങ്ങളോളം റോഡുകൾ പൊളിച്ചിട്ട് പണി പൂർത്തിയാക്കിയ ഗുരുവായൂർ അഴുക്ക് ച്ചാൽ പദ്ധതി ഭക്തർക്കും നാട്ടുകാർക്കും ഒരു ശാപമായി മാറി .

പരാതി ഉയർന്നാൽ എം എൽ യുടെ നേതൃത്വത്തിൽ ചട്ടപ്പടി യോഗം ചേർന്ന് തീരുമാനം എടുത്ത് പിരിയും , പക്ഷെ മാലിന്യം റോഡിൽ ഒഴുകുന്നത് തടയാൻ ബന്ധപ്പെട്ടവർക്ക് കഴിയുന്നില്ല