Above Pot

ആനക്കോട്ടയിലെ കെട്ടുതറികളിൽ മണൽ വിരിച്ചു.

ഗുരുവായൂർ : ദേവസ്വം പുന്നത്തൂർ ആനക്കോട്ടയിലെ കെട്ടുതറികളിൽ ശുദ്ധീകരിച്ച മണൽ വിരിച്ചു. ദേവസ്വത്തിലെ 42 ആനകൾക്കും ഇനി ശുദ്ധീകരിച്ച മണൽ വിരിപ്പ് തുണയാകും. ആനകളുടെ പാദസംരക്ഷണവും രോഗപ്രതിരോധവും ലക്ഷ്യമിട്ടാണ് ദേവസ്വം നടപടി. ദേവസ്വം കൊമ്പൻ ശ്രീധരൻ ആനയുടെ കെട്ടുതറിയിലാണ് ആദ്യം മണൽ വിരിച്ചത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ ഉദ്ഘാടനം നിർവ്വഹിച്ചു.

First Paragraph  728-90

Second Paragraph (saravana bhavan

ഭരണ സമിതി അംഗങ്ങളായ സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ.ഗോപിനാഥ്, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി. തുടർന്ന് 42 ആനകളുടെയും തറികളിൽ മണൽ വിരിച്ചു.വൈകുന്നേരത്തോടെ മണൽ വിരിക്കൽ പൂർത്തിയായി. 3300 ക്യൂബിക് അടിയോളം മണൽ വേണ്ടി വന്നു. ദേവസ്വം ഭരണസമിതി മുൻകൈയെടുത്ത് നിയമപരമായ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മണൽ എത്തിച്ചത്.

സർക്കാരിൻ്റെ പ്രത്യേക അനുമതിയും നേടിയിരുന്നു. ശ്രീ ഗുരുവായൂരപ്പ ഭക്തരായ വിജയ് മേനോൻ ,ചെന്നൈ, ധീരജ് ഒറ്റപ്പാലം, അനീഷ് ചങ്ങരക്കുളം, ജയപ്രകാശ്, രവീന്ദ്രൻ വാളയാർ, സന്തോഷ് മാന്നാർ എന്നിവർ വഴിപാടായാണ് ആനക്കോട്ടയിലേക്ക് മണൽ എത്തിച്ചത് . അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ,
ജീവധനം ഡി.എ മായാദേവി, അസി.മാനേജർ ലെജുമോൾ എന്നിവരുടെ നേതൃത്വത്തിലാണ് മണൽ വിരിക്കൽ പ്രവർത്തനം നടന്നത്