Post Header (woking) vadesheri

116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ തൃശൂരില്‍ പിടിയില്‍

Above Post Pazhidam (working)

തൃശൂർ : 116 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പേര്‍ തൃശൂരില്‍ എക്സൈസ് പിടിയില്‍. നെല്ലിക്കുന്ന് സ്വദേശി അനീഷ്, കാളത്തോട് സ്വദേശി ബെനഡിക്റ്റ് എന്നിവരാണ് അറസ്റ്റിൽ ആയത്. കൂട്ടുപ്രതികളായ രണ്ട് പേര്‍ക്കായി അന്വേഷണം ആരംഭിച്ചു.

Poonthanam

Vasudev Inn
Rugmani 700-200

തൃശൂർ നെല്ലിക്കുന്നിലെ അനീഷിന്‍റെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇയാളുടെ കൂട്ടാളി , കാളത്തോട് സ്വദേശി ബെനഡിക്റ്റും ഇയാളോടൊപ്പം കസ്റ്റഡിയിൽ ആയി. 116 ഗ്രാം എം.ഡി.എം.എ ഇവരിൽനിന്ന് പിടികൂടി. മയക്കുമരുന്നിന്റെ തൂക്കി വില്‍ക്കാന്‍ മൊബൈൽ ഫോൺ വലിപ്പത്തിലുള്ള ഇലക്ട്രോണിക് ത്രാസും ഇവരിൽനിന്ന് കണ്ടെടുത്തു. ബംഗളൂരു കേന്ദ്രമായ സംഘത്തിൽ നിന്നാണ് ഇവർക്ക് മയക്കുമരുന്ന് ലഭിക്കുന്നത് എന്നാണ് സൂചന.

First Paragraph Jitesh panikar (working)

ഇവരുടെ രണ്ടു കൂട്ടാളികൾ കൂടി പിടിയിലാകാനുണ്ട്. ഇപ്പോൾ പിടിയിലായ ബെനഡിക്റ്റ് നേരത്തെ എം.ഡി.എം.എ കൈവശം വെച്ച കേസിൽ പ്രതിയാണ്. 10ഗ്രാം എം.ഡി.എം.എ അന്ന് ഇയാളിൽ നിന്നും പിടിച്ചെടുത്തിരുന്നു. പ്രതികളുടെ കോള്‍ ലിസ്റ്റ് പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തും. തൃശൂരില്‍ നേരത്തെ പിടിയിലായ മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി പ്രതികൾക്കുള്ള ബന്ധം അന്വേഷിച്ചുവരികയാണെന്നും എക്സൈസ് അറിയിച്ചു