Post Header (woking) vadesheri

ലൈംഗികാതിക്രമം, മദ്റസ അധ്യാപകന് 62 വർഷം കഠിന തടവ്.

Above Post Pazhidam (working)

പട്ടാമ്പി: ആറുവയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ മദ്റസ അധ്യാപകന് 62 വർഷം കഠിനതടവും 3,00,000 രൂപ പിഴയും വിധിച്ചു. മലപ്പുറം കൊളത്തൂർ കരുവമ്പലം പറമ്പൻവീട്ടിൽ അബ്ദുൽ ഹകീമിനെയാണ് (27) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്.

Ambiswami restaurant

പിഴസംഖ്യ ഇരക്ക് നൽകാനും വിധിയായി. ഉചിതമായ സംഖ്യ നൽകാൻ ജില്ല ലീഗൽ സർവിസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു. കൊപ്പം സബ് ഇൻസ്പെക്ടർ എം.ബി. രാജേഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. എസ്. നിഷ വിജയകുമാർ ഹാജറായി

Second Paragraph  Rugmini (working)