Header 1 vadesheri (working)

പൈതൃകം ഏകാദശി സാസ്‌കാരികോ ത്സവം

Above Post Pazhidam (working)

ഗുരുവായൂർ : ഏകാദശിയോടനുബന്ധിച്ചു പൈതൃകം ഗുരുവായൂർ നടത്തിവരാറുള്ള, ഏകാദശി സാസ്‌കാരികോ ത്സവം 2022 നവംബർ 26, 27 തീയതികളിൽ നടക്കുംമെന്നു സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു26 ശനിയാഴ്ച്ച രാവിലെ 9 മണിക്ക് വിദ്യാർഥികൾക്കായി മത്സരങ്ങൾ ഗുരുവായൂർ ജി. യൂ. പി. സ്കൂളിൽ ആരംഭിക്കുംഭഗവദ്ഗീത പാരായണം, ഗീത ഉപന്യാസം, പുരാണ പ്രശ്നോത്തരി, ധർമ്മകഥചിത്രരചന എന്നിവയാണ് മത്സര ഇനങ്ങൾ. ഗുരുവായൂരിന് സമീപമുള്ള ഇരുപതോളം സ്കൂളിലെ വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരക്കും.

First Paragraph Rugmini Regency (working)

സാംസ്കാരികോത്സവം നഗരസഭ ചെയർമാൻ. എം. കൃഷ്ണദാസ് ഉത്‍ഘാടനം ചെയ്യും ചടങ്ങിൽ . നഗരസഭ ക്ഷേത്രം വാർഡ് കൗൺസിലർ . ശോഭ ഹരിനാരായണൻ സംസാരിക്കും.സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി നവംബർ 27 ഞായറാഴ്ച വൈകീട്ട് 4ന് രുഗ്മണി റീജൻസിയിൽ വെച്ച് നടക്കുന്ന കുടുംബസംഗമം തൃശൂർ തെക്കേ മഠം മാനേജർ .വടക്കുമ്പാട്ട് നാരായണൻ ഉത്ഘാടനം ചെയ്യും,

Second Paragraph  Amabdi Hadicrafts (working)

തുടർന്ന് നടക്കുന്ന വൈജ്ഞാനിക സദസ്സിൽ, കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ ദേശീയ ഉപാധ്യക്ഷ .നിവേദിത രഘു നാഥ്‌ ഭിഡെ, “ധർമ്മം– ഭാരതത്തിന്റെ ആത്മാവ്” എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തും. പുരാണ ക്ഷേത്രങ്ങളെ ബ്ലോഗിലൂടെ പരിചയപ്പെടുത്തി തരുന്ന രഞ്ജിനി വിനോദിനെ ചടങ്ങിൽ ആദരിക്കും. വാർത്ത സമ്മേളനത്തിൽ അഡ്വ രവി ചങ്കത്ത് ,കന്യാകുമാരി വിവേകാനന്ദ കേന്ദ്രത്തിന്റെ പ്രതിനിധി രാധാദേവി , മധു നായർ ,കെ കെ ശ്രീനിവാസൻ തുടങ്ങിയവർ സംബന്ധിച്ചു