Post Header (woking) vadesheri

പ്രസാദ ഊട്ട് കഴിക്കാന്‍ വരി നിന്ന ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം , പ്രതിക്ക് 12 വർഷം തടവ്.

Above Post Pazhidam (working)

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിൽ പ്രസാദ ഊട്ട് കഴിക്കാന്‍ വരി നിന്ന ബാലികയ്ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍, യുവാവിന് 12 വര്‍ഷം തടവും, 20,000/- രൂപ പിഴയും ശിക്ഷയും വിധിച്ചു. പെരുമ്പിലാവ് മുള്ളുവളപ്പില്‍ വീട്ടില്‍ വിനോദി (37) നെ യാണ് കുന്ദംകുളം അതിവേഗ കോടതി (പോക്‌സോ) ജഡ്ജ് ടി.ആര്‍. റീന ദാസ് ശിക്ഷിച്ചത്. 27.06.2019 ജൂൺ 27 ന് ഭക്ഷണം കഴിക്കാന്‍ വരിയില്‍ നിന്നിരുന്ന പ്രതി, തന്റെ മുന്നില്‍ നിന്നിരുന്ന പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസ്സിലാണ് ശിക്ഷ വിധിച്ചത്.

Poonthanam

Vasudev Inn
Rugmani 700-200

ലൈംഗിക അതിക്രമ ത്തിനിരയായ ബാലിക, വിവരങ്ങള്‍ കൂടെയുണ്ടായിരുന്ന അമ്മയോട് പറഞ്ഞതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ടെംപിള്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 21 സാക്ഷികളെ വിസ്തരിക്കുകയും, 24 രേഖകള്‍ ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ നിരത്തുകയും ചെയ്ത കേസില്‍, പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയിയും, പ്രോസിക്യുഷനെ സഹായിക്കുന്നതിനു വേണ്ടി അഡ്വ: അമൃതയും ഹാജരായി.


ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആയിരുന്ന അനന്തകൃഷ്ണന്‍ രജിസ്റ്റര്‍ ചെയ്തകേസ്, ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്തകൃഷ്ണന്‍ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

First Paragraph Jitesh panikar (working)