Post Header (woking) vadesheri

ഗുരുവായൂരിൽ ജീവനക്കാരുടെയും, വിരമിച്ചവരുടെയും വിളക്ക് ആഘോഷം നടന്നു

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ഏകാദശിയോടനുബന്ധിച് നടക്കുന്ന വിളക്ക് ആഘോഷങ്ങളിൽ വ്യഴാഴ്ച ദേവസ്വം ജീവനക്കാരുടെയും, വിരമിച്ചവരുടെയും വിളക്ക് ആഘോഷം നടന്നു . സമ്പൂർണ നെയ് വിളക്കാണ് ക്ഷേത്രത്തിൽ തെളിഞ്ഞത് .രാവിലെയും ഉച്ചക്കും നടന്ന കാഴ്ച്ച ശീവേലിക്ക് മേളം അകമ്പടിയായി .താമരയൂർ അനീഷ് നമ്പീശന്റെ പ്രമാണത്തിൽ മുതുവറ അനിയൻ കുട്ടി മാരാർ വലം തലയിലും , മാരായ മംഗലം രാജീവ് താളത്തിലും തൃശൂർ ശ്രീനാഥ് കുറുങ്കുഴലിലും മച്ചാട് പത്മ കുമാർ കൊമ്പിലും നേതൃത്വം നൽകി .

First Paragraph Jitesh panikar (working)

വൈകീട്ട് ഗുരുവായൂർ മുരളിയുടെ നാദസ്വര കച്ചേരി, നട പന്തലുകളിൽ പ്രത്യേക ദീപ കാഴ്ച് എന്നിവയും ഉണ്ടായി രാത്രി വിളക്ക് എഴുള്ളിപ്പിന് വിശേഷാൽ ഇടക്ക അകമ്പടിയായി ദേവസ്വത്തിലെ കൊമ്പൻ ഇന്ദ്രസൻ ഭഗവാന്റെ കോലമേറ്റി ,ദാമോദർ ദാസും ചെന്താമരാക്ഷനും പറ്റാനകളായി