ഗുരുവായൂർ പടിഞ്ഞാറെ നട വികസനം , സർക്കാർ അനുമതി ലഭിച്ചില്ലെന്ന് ദേവസ്വം ചെയർമാൻ
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര സുരക്ഷയുടെ ഭാഗമായി ക്ഷേത്രത്തിന് സമീപമുള്ള സ്ഥലം ഏറ്റെടുക്കാൻ സർക്കാരിന്റെ അനുമതി ഇത് വരെ ലഭിച്ചിട്ടില്ലെന്ന് ദേവസ്വം ചെയർ മാൻ ഡോ വി കെ വിജയൻ അഭിപ്രായപ്പെട്ടു. മൂന്ന് മാസങ്ങൾക്ക് മുൻപ് ആണ് സർക്കാരിന്റെ അനുമതി ദേവസ്വം തേടിയത് പക്ഷെ ഇത് വരെ അനുമതി നൽകാൻ സർക്കാർ തയാറായിട്ടില്ല . തീവ്രാദികളുടെ ഹിറ്റ് ലിസ്റ്റിൽ പെട്ടതാണ് ഗുരുവായൂർ ക്ഷേത്രം എന്ന വിവരം കേന്ദ്ര ഇന്റലിജൻസ് വിഭാഗം മുന്നറിയിപ്പ് നൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞു.
ക്ഷേത്രത്തിന് ചുറ്റും 100 മീറ്റർ ദൂരത്തിൽ സ്ഥലം ഏറ്റെടുക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിട്ടും ഗുരുവായൂരിന്റെ കാര്യത്തിൽ അതെല്ലാം അട്ടിമറിക്കുകയായിരുന്നു . യു ഡി എഫ് ഭരണ കാലത്ത് അന്നത്തെ ദേവസ്വം ഭരണ സമിതി സ്ഥലം ഏറ്റെടുക്കേണ്ട ആവശ്യം ഇല്ല എന്ന് സർക്കാരിന് കത്ത് നൽകിയിരുന്നു .ഇതനുസരിച്ചു സ്ഥലം ഏറ്റെടുക്കേണ്ട എന്ന് യു ഡി എഫ് സർക്കാർ തീരുമാനം എടുത്തു. പടിഞ്ഞാറേ നടയിലെ എൻ എസ് എസിന്റെ ലോഡ്ജ് ഏറ്റെടുക്കേണ്ടി വരും എന്നത് കൊണ്ടാണ് യു ഡി എഫ് പിന്നോക്കം പോയത് എന്ന ആരോപണം അന്ന് ഉയർന്നിരുന്നു .
അഡ്വ കെ ബി മോഹൻ ദാസ് ചെയർമാൻ ആയിരുന്ന കഴിഞ്ഞ ദേവസ്വം ഭരണ സമിതി സ്ഥലം ഏറ്റെടുക്കാൻ വേണ്ടി നടത്തിയ നീക്കങ്ങൾ എവിടെയും എത്താതെ പോകുകയുമായിരുന്നു. ഉന്നതങ്ങളിൽ ബന്ധമുള്ള ഒരു വ്യക്തി സ്വന്തം വീട്ടിൽ നിർമിച്ച ക്ഷേത്രത്തിൽ സ്ഥിരം ദർശനം നടത്താൻ പോകുന്ന അംഗങ്ങളും കഴിഞ്ഞ ഭരണ സമിതിയിൽ ഉണ്ടായിരുന്നു. അത് കൊണ്ടാണ് ഏറ്റെടുക്കൽ പദ്ധതി നടക്കാതെ പോയത് . അതെ സമയം അടിയന്തമായി പടിഞ്ഞാറേ നട വികസനമെങ്കിലും പെട്ടെന്ന് നടന്നാൽ മതിയായിരുന്നു എന്നാണ് ഭക്തരുടെ പ്രാർത്ഥന . അത്ര മാത്രം കുപ്പി കഴുത്തായി പടിഞ്ഞാറേ നടപ്പന്തൽ. ഇവിടെ ഉള്ള കെട്ടിട ഉടമകൾക്ക് കെട്ടിടം പുതുക്കി പണിയാനോ വിൽപന നടത്താനോ ഉള്ള അനുമതിയും അധികൃതർ നൽകുന്നുമില്ല