Above Pot

ഗുരുവായൂരിൽ ഭണ്ഡാര വരവ് 5.11 കോടിരൂപ, ഇ- ഭണ്ഡാര ത്തിൽ നിന്ന് 73,996 രൂപയും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നവംബർ മാസത്തെ സ്ഥിരം ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത്
5,11,36,209 രൂപ… 3കിലോ 278ഗ്രാം 300 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 35കിലോ 480 ഗ്രാം.. നിരോധിച്ച ആയിരം രൂപയുടെ 26 കറൻസിയും അഞ്ഞൂറിൻ്റെ 38 കറൻസിയും ലഭിച്ചു.
കേരള ഗ്രാമീൺ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല

ഇതിന് പുറമെ ഗുരുവായുർ കിഴക്കേ നടയിലെ എസ്.ബി.ഐയുടെ ഇ ഭണ്ഡാരം വഴി നവംബറിൽ 73,996 രൂപയും ലഭിച്ചു. നവംബർ മാസത്തെ സ്ഥിരം ഭണ്ഡാര വരവിന് പുറമെയാണ് ഇ ഭണ്ഡാര വരവ്. ഒക്ടോബർ 10 മുതൽ നവംബർ 6 വരെയുള്ള ഇ ഭണ്ഡാര വരവ് മാത്രമാണിത്.,

Vadasheri Footer