Above Pot

ഗുരുവായൂർ ദേവസ്വത്തിൽ ജോലി വാഗ്ദാനം ചെയ്ത് സി പി എം നേതാവ് പണംതട്ടി.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെനറ്ററിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് സി പി എം കൗൺസിലർ പണം തട്ടിയെടുത്തെന്ന് പരാതി വൈക്കം നഗര സഭയിലെ സി പി എം കൗൺസിലർ കെ പി സതീശനെതിരെയാണ് വൈക്കം ഉദയനാപുരം നേരേകടവ് സ്വദേശിനി റാണിഷ് മോള്‍ പരാതിയുമായി രംഗത്ത് എത്തിയിട്ടുള്ളത് .നഴ്സായി ജോലി വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കെ പി സതീശന്‍ അടങ്ങുന്ന സംഘം ഒന്നര ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

First Paragraph  728-90

Second Paragraph (saravana bhavan

അ ച്ഛന്റെ സുഹൃത്തായ സതീശന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗുരുവായൂർ ദേവസ്വത്തിന്റെ കീ ഴിലുള്ള ആശുപത്രിയിൽ നഴ്സായുള്ള ജോലിക്ക് അപേക്ഷിച്ചതെന്ന് റാണിഷ് മോള്‍ പരാതിയില്‍ പറയുന്നു. 2021 ജൂലൈ 25നായിരുന്നു പരീക്ഷ നടന്നത്. ഏഴ് ലക്ഷം രൂപ കൊടുത്താല്‍ ജോലി ലഭിക്കുമെന്ന് സതീശന്‍ പറഞ്ഞു.

അഡ്വാന്‍സ് ആയി ഒന്നരലക്ഷം വേണമെന്നും ബാക്കി ജോലി ലഭിച്ച ശേഷം തന്നാല്‍ മതിയെന്നുമാണ് കരാര്‍. ഈ രേഖ വഴി ഒന്നരലക്ഷം കൈമാറി. സതീശന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരാളുടെ അക്കൗണ്ടിലേക്ക് 80,000 രൂപയും തൊട്ടടുത്ത 70,000 രൂപ നേരിട്ടും കൈമാറി. റാങ്ക് ലിസ്റ്റ് പുറത്ത് വന്നപ്പോള്‍ അതില്‍ പേരില്ല. എന്നാല്‍ റാങ്ക് ലിസ്റ്റ് നോക്കേണ്ടെന്നും മെയിന്‍ ലിസ്റ്റില്‍ പേരുണ്ടാകുമെന്നായിരുന്നു മറുപടി. പിന്നീട് ഇത്തരം തട്ടിപ്പില്‍ ചിലര്‍ കുടുങ്ങിയതായി മനസിലായതോടെയാണ് പരാതി നല്‍കിയതെന്നും യുവതി പറയുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥനിൽ നിന്ന് സതീശനും സംഘവും നാലേമുക്കാൽ ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിക്ക് പിന്നാലെയാണ് പുതിയ പരാതിയും എത്തിയത്. ഈ കേസിൽ 3 ലക്ഷം രൂപ മടക്കി നൽകി കേസിൽ നിന്ന് തടിയൂരാൻ സതീശൻ ശ്രമിക്കുന്നതിനിടെയാണ് പുതിയ പരാതിയും വന്നത്

സർക്കാർ രൂപീകരിച്ച ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡ് ആണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത് . നേരത്തെ ദേവസ്വം ഭരണ സമിതിയാണ് നിയമങ്ങൾ നടത്തിയിരുന്നത് .അഴിമതി തടയാൻ എന്ന പേരിലാണ് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ചത് .