ഗുരുവായൂരിൽശനിയാഴ്ച കനറാ ബാങ്കിന്റ വിളക്കാഘോഷം
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ശനിയാഴ്ച കാനറാ ബാങ്കിന്റ വിളക്കാഘോഷം നടക്കും ക്ഷേത്രത്തിൽ നെയ് വിളക്കാണ് ബാങ്ക് തെളിയിക്കുക . മേല്പത്തൂർ ആഡിറ്റോറിയത്തിൽ വൈകീട്ട് 6.30 മുതൽ 10 വരെ മാക് കണ്ടാണശ്ശേരി അവതരിപ്പിക്കുന്ന ഭക്തി ഗാനമേള അരങ്ങേറും .
വെള്ളിയാഴ്ച ക്ഷേത്രം പത്തുകാർ വാര്യയന്മാരുടെ വകയായിരുന്നു വിളക്കാഘോഷം.
കാലത്തു പതിനൊന്നു മണിക്ക് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ പ്രശസ്ത നര്‍ത്തകന്‍ ഡോ. വസന്ത് കിരണിന്‍റെ കുച്ചിപ്പുടി നൃത്താവിഷ്ക്കാരം ഉണ്ടായിരുന്നു .പ്രശസ്ത നര്‍ത്തകന്‍, നൃത്തസംവിധായകന്‍, ഭരതനാട്യം-കുച്ചിപ്പുടി ശൈലികളിലെ മികവുറ്റ അദ്ധ്യാപകന്‍, പ്രഭാഷകനും വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനുമായ ഡോ. വസന്ത് കിരണ്‍ കലാരംഗത്ത് അറിയപ്പെടുന്ന വ്യക്തിയാണ്.
പത്മഭൂഷണ്‍ ഡോ. വെമ്പട്ടി ചിന്ന സത്യം, ഗുരു മഞ്ജു ബാര്‍ഗ്ഗവി, ഗുരു ഡോ.വേദാന്തം രാമലിംഗശാസ്ത്രി എന്നിവരാണ് ഗുരുക്കന്മാര്‍.
ലോകപ്രശസ്ത ഗുരുക്കന്മാരില്‍ നിന്ന് പരിശീലനം നേടിയ അദ്ദേഹം ലോകമെമ്പാടുമുളള 1000 ല്‍ അധികം വിദ്യാര്‍ത്ഥികളെ പരിശീലിപ്പിക്കുകയും 27-ലധികം രാജ്യങ്ങളില്‍ നൃത്തപ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. അര്‍ദ്ധശങ്കരം, പഞ്ചാരാമ ക്ഷേത്രം തുടങ്ങി നിരവധി നൃത്ത നാടകങ്ങള്‍ ഖജുരാഹോ, വേദവ്യാസ്, മൈസൂര്‍ ദസറ തുടങ്ങിയ പ്രശസ്തമായ ഉത്സവങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഭരതനാട്യത്തിനും കുച്ചിപ്പുടിക്കുമായി നൂറിലധികം നൃത്ത രചനകള്‍ അദ്ദേഹം ചിട്ടപ്പെടുത്തി സിഡി പുറത്തിറക്കിയിട്ടുണ്ട്.
ഒരു പ്രമുഖ നട്ടുവനാര്‍ എന്ന നിലയിലും ചിന്തിക്കുന്ന നൃത്തസംവിധായകന്‍ എന്ന നിലയിലും അദ്ദേഹം പ്രശസ്തനായി. അന്താരാഷ്ട്ര തലത്തിലും ദേശീയതലത്തിലും നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
നിലവില്‍ അദ്ദേഹം ആന്ധ്രാപ്രദേശിലെ കദരിയില്‍ താമസിക്കുന്നു. അവിടെ അദ്ദേഹം പ്രത്യേകിച്ച് ദരിദ്രര്‍ക്കും പിന്നാക്കക്കാര്‍ക്കും ലോകമെമ്പാടുമുളള താല്‍പ്പര്യമുളള പഠിതാക്കള്‍ക്കുമായി ഗുരുകുലം സമ്പ്രദായത്തില്‍ നൃത്ത അദ്ധ്യാപനം നടത്തി വരുന്നു