Post Header (woking) vadesheri

ഉപജില്ലാ കലോത്സവം , സംഘ നൃത്തത്തിൽ കുത്തക ആതിഥേയർക്ക്, ഓവറോൾ പോയിന്റിലും എൽ എഫ് മുന്നിൽ

Above Post Pazhidam (working)

ചാവക്കാട് :സ്‌കൂൾ കലോത്സവങ്ങളിൽ നിറ വിന്യാസം കൊണ്ട് കാഴ്‌ചക്കാരെ അത്ഭുതപ്പെടുത്തുന്ന സംഘ നൃത്തത്തിൽ കുത്തക സ്ഥാപിച്ചു ആതിഥേയർ . സംഘ നൃത്തത്തിൽ ഹയർ സെക്കൻഡറിയിൽ മാത്രമാണ് മമ്മിയൂർ കോൺവെന്റ് സ്കൂളിന് ചുവട് പിഴച്ചത് തൈക്കാട് വി ആർ അപ്പു മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്രാർത്ഥനയും സംഘവുമാണ് സംഘ നൃത്തത്തിൽ ജില്ലയിലേക്ക് ബർത്ത് ഉറപ്പിച്ചത് .

Ambiswami restaurant


നക്ഷത്രയുടെ നേതൃത്വത്തിലുള്ള സംഘം എൽ പി വിഭാഗത്തിലും നീരജ എസിന്റെ നേതൃത്വത്തിലുള്ള സംഘം യു പി വിഭാഗത്തിലും, കെ എം ഗംഗയുടെ നേതൃത്വത്തിൽ ഹൈ സ്‌കൂൾ വിഭാഗത്തിലും എ ഗ്രേഡോടുകൂടി എൽ എഫ് ഒന്നാം സ്ഥാനം നേടി രാത്രി ഏറെ വൈകി നടന്ന പരിപാടിയിൽ തെല്ലും ഊർജം ചോരാതെ മൂന്നു ടീമുകളും സദസ്സിനെ പിടിച്ചിരുത്തുന്ന പ്രകടനം കാഴ്ചവെച്ചു.എൽ പി വിഭാഗത്തിലെ വിദ്യാർത്ഥികളുടെ സംഘ നൃത്തമാണ് ഏറ്റവും മികച്ച് നിന്നത്.

Second Paragraph  Rugmini (working)

ഉപ ജില്ലാ കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആതിഥേയർ തന്നെ യാണ് മുന്നിൽ എന്നാൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്‌കൂൾ 207 പോയിന്റുമായി ബഹു ദൂരം മുന്നിലാണ് 170 പോയിന്റ് മാത്രമാണ് എൽ കോൺവെന്റ് സ്‌കൂളിന് ലഭിച്ചിട്ടുള്ളത് അതെ സമയത്തെ ഹൈസ്‌കൂൾ വിഭാഗത്തിൽ 167 പോയിന്റുമായി എൽ എഫ് മുന്നിൽ നിൽക്കുമ്പോൾ 134 പോയിന്റുമായി ബ്രഹ്മകുളം സെന്റ് തെരേസാസ് പിന്നിൽ നിൽക്കുന്നു യു പി വിഭാഗത്തിൽ 61 പോയിന്റു വീതം കരസ്ഥമാക്കിയ എൽ എഫും , പാലുവായ് സെന്റ് ആന്റണി യു പി എസും ഒപ്പത്തിനൊപ്പം നിൽക്കുന്നു എൽ പി വിഭാഗത്തിൽ എൽ എഫ് സ്‌കൂളിന് 65 പോയിന്റ് ലഭിച്ചിട്ടുണ്ട് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത് എൽ എഫ് സ്‌കൂളിലെ യു പി വിഭാഗമാണ് 55 പോയിന്റ്