Header 1 vadesheri (working)

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കരി ദിനം ആചരിച്ചു

Above Post Pazhidam (working)

ചാവക്കാട് : കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമിതിയുടെ ആഹ്വാനമനുസസരിച്ച് കെ.എസ്.എസ്.പി.എ ചാവക്കാട് ബ്‌ളോക്, നവംബര്‍ 1 കരിദിനമായി ആചരിച്ചു. ക്ഷാമാശ്വാസം 4 ഗഡു ഉടന്‍ അനുവദിക്കുക, മെഡിസെപ്പ് ന്യൂനതകള്‍ പരിഹരിക്കുക, ക്ഷമാശ്വാസ പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് ചാവക്കാട് സബ്ട്രഷറിക്ക് മുന്നില്‍ കരിദിനം ആചരിച്ചത്.

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

സംസ്ഥാന എക്‌സി.കമ്മിറ്റി അംഗം എം.എഫ്. ജോയ്, യോഗം ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.ഐ. ലാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് വി.കെ. ജയരാജന്‍, സെക്രട്ടറി കെ. ഗിരീന്ദ്രബാബു, ജില്ലാ സമിതി അംഗം തോംസണ്‍ വാഴപ്പിള്ളി, ഇ.എ. മുഹമ്മദുണ്ണി, കെ.പി. പോളി എന്നിവര്‍ സംസാരിച്ചു. ലോസന്‍ മാത്യു, ഔസി പനക്കല്‍, കെ. ശശിധരന്‍, സുകുമാരന്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി