Header 1 vadesheri (working)

ഗുരുവായൂർ സത്യഗ്രഹം സാമൂഹ്യ വ്യവസ്ഥിതിക്കെതിരായ പോരാട്ടം: മന്ത്രി കെ രാധാകൃഷ്ണൻ

Above Post Pazhidam (working)


ഗുരുവായൂർ സത്യഗ്രഹം പകർന്നു നൽകിയ നവോത്ഥാന മൂല്യങ്ങൾ ഏറ്റുവാങ്ങി കൂടുതൽ മെച്ചപ്പെട്ട സമൂഹമായി മാറാനാണ് ശ്രമിക്കേണ്ടതെന്ന് ദേവസ്വം മന്ത്രി . കെ രാധാകൃഷ്ണൻ പറഞ്ഞു. മനുഷ്യനെ ‘മനുഷ്യനായി ‘മാറ്റുന്ന സമരമായിരുന്നു ക്ഷേത്രപ്രവേശന സമരം. കേവലം ക്ഷേത്രത്തിൽ കയറാൻ മാത്രമായിരുന്നില്ല, തുല്യതയില്ലാത്ത അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിക്കെതിരെയുള്ള പോരാട്ടം കൂടിയായിരുന്നു. അനീതിക്കും അനാചാരങ്ങൾക്കും എതിരെയുള്ള ആ സമരം തികച്ചും ശരിയെന്ന് കാലം തെളിയിച്ചു.ആ സമരം മുന്നോട്ടുവെച്ച മൂല്യങൾ സ്വീകരിക്കാനാണ് സമൂഹം തയ്യാറാകേണ്ടതെന്നും മന്ത്രി പറഞ്ഞു.

First Paragraph Rugmini Regency (working)

ഗുരുവായൂർ ദേവസ്വം നേതൃത്വത്തിൽ കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന
ഗുരുവായൂർ ക്ഷേത്രപ്രവേശന സത്യഗ്രഹ നവതിയുടെയും ക്ഷേത്ര പുനരുദ്ധാരണ സുവർണ്ണ ജൂബിലിയുടെയും സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേവസ്വംമന്ത്രി. ദേവസ്വം മെഡിക്കൽ സെൻ്ററിലെ നവീകരിച്ച എക്സ് റേ – യൂണിറ്റ് സമർപ്പണം, സത്യഗ്രഹ നവതി സ്മരണിക സമ്പൂർണ്ണ പതിപ്പ് സമർപ്പണം, സത്യഗ്രഹസ്മൃതി ചിത്രപ്രദർശനം, മാധ്യമ ശിൽപ്പശാല, സത്യഗ്രഹ സേനാനി കുടുംബാംഗങ്ങൾക്ക് ആദരം എന്നീ പരിപാടികളുടെ ഉദ്ഘാടനവും
മന്ത്രി . കെ.രാധാകൃഷ്ണൻ നിർവ്വഹിച്ചു.. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.. ശ്രീ എൻ.കെ.അക്ബർ എം എൽ എ, നഗരസഭാ ചെയർമാൻ എം.കൃഷ്ണദാസ് എന്നിവർ മുഖ്യാതിഥികളായി ചടങ്ങിൽ പങ്കെടുത്തു..

Second Paragraph  Amabdi Hadicrafts (working)

തെക്കേ നട ശ്രീഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ സത്യഗ്രഹത്തിന് നേതൃത്വം നൽകിയ കെ. കേളപ്പൻ, സത്യഗ്രഹ മാനേജരായിരുന്ന ഏ.സി.രാമൻ ബി എ ,സി.എസ്. ഗോപാലൻ എന്നിവരുടെ പിൻമുറക്കാരായ നന്ദകുമാർ മൂടാടി, ഉദയശങ്കർ, അഡ്വ.അമൽ സി.ജെ എന്നിവരെ ആദരിച്ചു.ചടങ്ങിൽ ദേവസ്വം ഭരണസമിതി മനോജ് ബി നായർ സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളായ സി.മനോജ്, അഡ്വ. കെ.വി.മോഹനകൃഷ്ണൻ, കെ.ആർ.ഗോപിനാഥ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സന്നിഹിതരായി.