Post Header (woking) vadesheri

എം ഡി എം എ യുമായി യുവാവ് ചാവക്കാട് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ, ചാവക്കാട് കോഴികുളങ്ങര പെരിങ്ങാടൻ വീട്ടിൽ ബാലൻ മകൻ ബിനിൽ(36) ആണ് അറസ്റ്റിൽ ആയത് വാഹന പരിശോധനക്കിടെയാണ് 1.60 ഗ്രാംഎം ഡി എം എ യുമായി ചാവക്കാട് പോലീസ് ഇൻസ്‌പെക്ടർ വിപിൻ. കെ. വേണുഗോപാൽ, സബ് ഇൻസ്‌പെക്ടർ കണ്ണൻ. പി, എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്.

സ്കൂളുകളും, കോളേജുകളും, കേന്ദ്രീകരിച്ചു മയക്കമരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. സംഘത്തിലെ മറ്റുള്ളവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. പിടികൂടിയ സംഘത്തിൽ എ എസ് ഐ ശ്രീരാജ്, എസ് സി പി ഒ മാരായ സന്ദീപ്, ഹംദ്, സി പി ഒ മാരായ വിനീത്, പ്രദീപ്‌, ജയകൃഷ്ണൻ, റോബിൻസൺ, നസൽ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാകിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.