Post Header (woking) vadesheri

ജനസേവാ ഫോറം ജനപക്ഷ സദസ്സ് സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : ജനസേവാ ഫോറം ജനപക്ഷ സദസ്സ് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ ഉൽഘാടനം ചെയ്തു തെക്കെനട കൃഷ്ണ കൃപയിൽ നടന്ന ചടങ്ങിൽ ഫോറം പ്രസിഡണ്ട് എം.പി.പരമേശ്വരൻ അദ്ധ്യക്ഷനായി. വിനോദിനി മേനോൻ സ്മാരക മംഗല്യ നിധി വിവാഹധനസഹായം വി.പി.മേനോൻ ചടങ്ങിൽ സമ്മാനിച്ചു.

Ambiswami restaurant

നഗരസഭയിലെ വിവിധ വാർഡുകളിൽപ്പെട്ട നിർധനരായ പതിനഞ്ചോളം രോഗികൾക്ക് ചികിത്സാ സഹായമായി വേണ്ട മരുന്ന് വിതരണം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സായിനാഥൻ, കൗൺസിലർമാരായ ശോഭാ ഹരി നാരായണൻ, കെ.പി.എ.റഷീദ്, സി.എസ്.സൂരജ് എന്നിവർ ചേർന്ന്‌ നൽകി.

Second Paragraph  Rugmini (working)

നേത്രദാനവുമായി നഗരസഭ കൗൺസിലർ സി.എസ്.സൂരജ് ഉൾപ്പടെ ഇരുപത്തിയഞ്ചോളം പേർ സമ്മതപത്രം സമർപ്പണം നടത്തി. ഡോ.. ആർ.വി.ദാമോദരൻ, ഡോ.ജിജു കണ്ടരാശ്ശേരി, ഡോ.കെ.എം.പ്രേംകുമാർ, ഡോ.എസ്.അമ്മിണി എന്നിവർ സമ്മതപത്രം വേദിയിൽ ഏറ്റു് വാങ്ങി, ഡോക്ടർ. വി. അച്യുതൻകുട്ടി . ബാലൻ വാറണാട്ട്, പ്രീത മുരളി, അശോക് കറുകമണ്ണ, പി.മുരളി, പി.ആർ സുബ്രമണ്യൻ എന്നിവർ സംസാരിച്ചു.

Third paragraph