Post Header (woking) vadesheri

ആൺകുട്ടിക്ക് നേരെ ലൈംഗീകാക്രമണം, പ്രതിക്ക് 19 വർഷം കഠിന തടവ്

Above Post Pazhidam (working)

കുന്നംകുളം : ആൺകുട്ടിക്ക് നേരെ ലൈംഗീകാ ആക്രമണം നടത്തിയ കേസിൽ യുവാവിനു 19 വർഷം കഠിന തടവും 15,000 രൂപ പിഴയും കുന്നംകുളം .ഇയ്യാൽ ചേർപ്പിൽ ജനീഷിനെയാണ് (27) നെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ടി.ആർ.റീനദാസ് ശിക്ഷിച്ചത്.

Arya bhavan inner

എരുമപ്പെട്ടി പോലിസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ഡി ശ്രീജിത്ത്‌ രജിസ്റ്റർ ചെയ്ത കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് എരുമപ്പെട്ടി ഇൻസ്‌പെക്ടറായിരുന്ന കെ.കെ. ഭൂപേഷ് പ്രതിക്കെതിരെ അന്തിമ കുറ്റപത്രവും സമർപ്പിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ.കെ.എസ്. ബിനോയി ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഡ്വ.അമൃതയും ഹാജരായി.

Second Paragraph  Sarovaram(working)