Header 1 vadesheri (working)

വീടിനകത്ത് കുഴഞ്ഞ് വീണ ഡോക്ടര്‍ മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : വീടിനകത്ത് കുഴഞ്ഞ് വീണ ഡോക്ടര്‍ മരിച്ചു. ഇരിങ്ങപ്പുറം നടുമുറി സെന്ററിനടുത്ത് അക്കോടപുള്ളി ശശിധരന്‍ 72 ആണ് മരിച്ചത്. റിട്ടയേര്‍ഡ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസറാണ്. പുലര്‍ച്ചെ കുഴഞ്ഞ് വീണയുടന്‍ ആക്ട്‌സ് പ്രവര്‍ത്തകരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

First Paragraph Rugmini Regency (working)

ഭാര്യ കൃഷ്ണവേണി (റിട്ട. ഹെഡ്മിസ്ട്രസ്, ഫിഷറീസ് സ്കൂൾ ചാവക്കാട്) മക്കൾ കൃഷ്ണേന്ദ്ര സുന്ദർ (ബിസിനസ്സ്) ,അമൃത ( ടീച്ചർ ,ഇന്ദു മെമ്മോറിയൽ കോളേജ് ,കുഴൽമന്ദം) മരുമക്കൾ ഭവ്യ ,സുചീന്ദ്രൻ (ഓവർസിയർ തേൻകുറിശ്ശി പഞ്ചായത്ത്), മൃതദേഹം വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനായി തൃശൂര്‍ ഗവ:മെഡിക്കല്‍ കോളേജിന് കൈമാറി

Second Paragraph  Amabdi Hadicrafts (working)