Above Pot

പാനൂരിൽ കാമുകിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ: പാനൂർ വള്ള്യായിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. പാനൂർ നടമ്മൽ കണ്ണച്ചാൻകണ്ടി ഹൗസിൽ വിനോദ്- ബിന്ദു ദമ്പിതകളുടെ മകൾ വിഷ്ണുപ്രിയ (23) ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയാണ് പ്രതി യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ മാനന്തേരി സ്വദേശി ശ്യാംജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയ നൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. .ഇന്ന് 11.30നും 12.30നും ഇടയിലാണ് കൊലപാതകം നടന്നത്. ഈ സമയം വിഷ്ണു പ്രിയ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

First Paragraph  728-90

Second Paragraph (saravana bhavan

പാനൂരിലെ സ്വകാര്യ ക്ലിനിക്കിലെ ജോലിക്കാരിയായിരുന്നു വിഷ്ണുപ്രിയ. കഴുത്തറുത്ത നിലയിലാണ് വീട്ടിനകത്ത് മൃതദേഹം കണ്ടെത്തിയത്. മുഖംമൂടി ധരിച്ചാണ് കൊലപാതകി വീട്ടിലെത്തിയതെന്ന് നാട്ടുകാർ പറയുന്നു. പ്രതി ബൈക്കിൽ കയറി രക്ഷപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. പെൺകുട്ടിയുടെ കഴുത്തിലും മുഖത്തും കൈക്കും ആഴത്തിലുള്ള മുറിവുണ്ട്.സുഹൃത്തുമായി വാട്സ് ആപ് കോൾ നടത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് കൊലയാളി എത്തിയത്. കൊലയാളി ബെഡ്റൂമിലേക്ക് കടന്നുവരുന്നത് വിഷ്ണുപ്രിയ സുഹൃത്തിന് വിഡിയോ കോളിൽ കാണിച്ചുകൊടുത്തിരുന്നു.

പ്രതിയുടെ പേരും സുഹൃത്തിനോട് ഉച്ചത്തിൽ പറഞ്ഞിരുന്നു. ഉടൻ ഫോൺ സ്വിച്ച് ഓഫായി. പന്തികേട് തോന്നിയ സുഹൃത്ത് വിവരം ഉടൻ തന്നെ അടുത്തുള്ളവരെ അറിയിച്ചു. ആളുകൾ അറിഞ്ഞ് എത്തിയപ്പോഴേക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടിരുന്നു.പെൺകുട്ടിയുടെ സുഹൃത്ത് നൽകിയ മൊഴിയും വാട്സ്ആപ്പ് കോൾ വിഡിയോ റെക്കോർഡുമാണ് നിർണായകമായത്. സുഹൃത്ത് നൽകിയ വിവരമനുസരിച്ച് പ്രതിയുടെ മൊബൈൽ ലൊക്കേഷൻ പരിശോധിച്ചാണ് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പൊലീസ് പിടികൂടിയത്.

യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയ ശേഷമെന്ന് കാമുകന്റെ മൊഴി. കൂത്തുപറമ്പിലെ ഒരു കടയിൽ നിന്ന് വാങ്ങിയ ചുറ്റികയുമായാണ് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തിയതെന്നും പ്രതി ശ്യാംജിത്ത് മൊഴി നൽകി. അടിയേറ്റ് ബോധരഹിതയായപ്പോൾ കഴുത്തറുത്ത് കൊല്ലുകയായിരുന്നുവെന്ന് പ്രതി വ്യക്തമാക്കി. വീട്ടിന്റെ പിൻവശത്തെ ഗ്രിൽ തുറന്നാണ് അകത്ത് കയറിയതെന്നും പ്രതി മൊഴി നൽകി.

അഞ്ച് വർഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തിലായിരുന്നുവെന്ന് ശ്യാംജിത്ത് പറഞ്ഞു. എന്നാൽ ആറു മാസം മുമ്പ് വിഷ്ണുപ്രിയ അകന്നു, മറ്റൊരാളുമായി അടുപ്പത്തിലായി. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും ശ്യാംജിത്ത് മൊഴി നൽകി. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. ഇന്ന് രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു.