Above Pot

ഗുരുവായൂരിൽ ഒരു വിവാഹം പോലും നടക്കാതെ കന്നിയിലെ അവസാന ഞായർ

ഗു​രു​വാ​യൂ​ര്‍ : ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ഒരു വിവാഹം പോലും നടക്കാത്ത ദിവസമായി കന്നി മാസത്തിലെ അവസാന ഞായർ .ചൊവ്വാഴ്ച മുതൽ തുലാമാസം തുടങ്ങുമെന്നിരിക്കെ കന്നി മാസത്തിൽ വിവാഹം നടത്താൻ വിശ്വാസികൾ വിമുഖ കാണിക്കുകയായിരുന്നു .

First Paragraph  728-90

Second Paragraph (saravana bhavan

വ​ഴി​പാ​ടി​ന​ത്തി​ല്‍ ഞാ​യ​റാ​ഴ്ച 69.89 ല​ക്ഷം രൂ​പ ല​ഭി​ച്ചു. തു​ലാ​ഭാ​രം ഇ​ന​ത്തി​ൽ 20 ല​ക്ഷം രൂ​പ​യാ​ണ്​ ല​ഭി​ച്ച​ത്. ഏ​ഴു​ല​ക്ഷം രൂ​പ​യു​ടെ പാ​ല്‍പാ​യ​സ​വും ര​ണ്ട​ര ല​ക്ഷം രൂ​പ​യു​ടെ നെ​യ്പാ​യ​സ​വും ശീ​ട്ടാ​ക്കി. നെ​യ് വി​ള​ക്കി​ന​ത്തി​ല്‍ 11.5 ല​ക്ഷം രൂ​പ ല​ഭി​ച്ചു. ചോ​റൂ​ണ്‍ വ​ഴി​പാ​ട് 625 എ​ണ്ണം ന​ട​ന്നു. സ്വ​ര്‍ണ ലോ​ക്ക​റ്റി​ന​ത്തി​ല്‍ 75,000 രൂ​പ​യും ല​ഭി​ച്ചു.”,

ഞാ​യ​റാ​ഴ്ച ദ​ർ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണാ​തീ​ത തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ക്ഷേത്രം ഡി എ മനോജ് കുമാറിന്റെ നേതൃത്വത്തിൽ ക്ഷേത്ര ജീവനക്കാരും, പുറത്ത് സെക്യൂരിറ്റി ജീവനക്കാരും ജാഗരൂകരായി നിന്നതോടെ പരാതികൾക്ക് ഇടയില്ലാത്ത വിധം ആയിരങ്ങളായ ഭക്തർ ദർശനം നടത്തി. ശബരിമല സ്വാമിമാരുടെ തിരക്കിനും തുടക്കം കുറിച്ചു , അതെ സമയം മതിയായ ജീവനക്കാരെ കരാർ എടുത്ത സ്ഥാപനം നിയമിക്കാത്തതിനാൽ ചെരുപ്പ് കൗണ്ടറിൽ നീണ്ട നിര അനുഭവപ്പെട്ടു