കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു , ക്ഷേത്ര നഗരി ഇരുട്ടിലായി
ഗുരുവായൂർ : കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചതോടെ ക്ഷേത്ര നഗരി ഇരുട്ടിലായി ,ഗുരുവായൂർ വടക്കേ നട ഔട്ടർ റിങ് റോഡിൽ ചന്ദന ഇൻ എന്ന ലോഡ്ജിനു സമീപം ശനിയാഴ്ച രാത്രി 9.30 നാണ് അമിത് വേഗതയിൽ വന്ന കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചത് .
ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് മുറിഞ്ഞു ഇതോടെ രണ്ടു മണിക്കൂറോളം ക്ഷേത്ര നഗരി ഇരുട്ടിലായി .അപകടത്തെ തുടർന്ന് കാറിൽ നിന്ന് പുക ഉയർന്നതോടെ ഫയർ ഫോഴ്സ് എത്തി തീയണച്ചു . വാഹനത്തിന്റെ മുൻ ഭാഗം പൂർണമായും തകർ ന്നെങ്കിലും കാർ ഓടിച്ചിരുന്ന ശ്രീകൃഷ്ണ ജ്വല്ലറി ഉടമ വിലാസ് പാട്ടീലിന്റെ മകൻ കണ്ണൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ടെംപിൾ പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു