ശുചിമുറിയിലെ മലിനജല ലീക്കേജിന് ഇപ്പോഴും പരിഹാരമായില്ല, ഗുരുവായൂർ ദേവസ്വം സത്യഗ്രഹ മന്ദിരത്തിൽ ലിഫ്റ്റ് സ്ഥാപിച്ചു
ഗുരുവായൂർ : ദേവസ്വം വക സത്യഗ്രഹ സ്മാരക മന്ദിരത്തിൽ പുതിയ ലിഫ്റ്റ് പ്രവർത്തനം തുടങ്ങി. ഗുരുവായൂരപ്പ ഭക്തർക്ക് നാലുനില മന്ദിരത്തിലെ എല്ലാ മുറികളിലും ഇനി നിഷ്പ്രയാസം എത്തിച്ചേരാം. ലിഫ്റ്റിൻ്റെ പ്രവർത്തന ഉദ്ഘാടനം ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഇന്നു രാവിലെ നിർവ്വഹിച്ചു. നാട മുറിച്ച് ഉദ്ഘാടനം ചെയ്ത ശേഷം ചെയർമാനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും ഉൾപ്പെടെയുള്ള സംഘം ലിഫ്റ്റിൽ കയറി. ലിഫ്റ്റിൻ്റെ പ്രവർത്തനം വിലയിരുത്തി.
എട്ടുപേരെ കയറ്റാനുള്ള ശേഷിയുണ്ട്’. ആധുനിക സുരക്ഷാ സജ്ജീകരണങ്ങൾ ഉറപ്പുവരുത്താൻ എ ആർ ഡി സംവിധാനവും ജനറേറ്റർ ബാക്ക് അപ്പുമുണ്ട്. മന്ദിരത്തിലെ മൂന്നും നാലും നിലകളിലായി ഒൻപത് ഏ.സി. മുറികൾ ഉൾപ്പെടെ 28 മുറികൾ ഭക്തർക്ക് സുഗമമായി ഉപയോഗിക്കാനാകും.
ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ദേവസ്വം ഉദ്യോഗസ്ഥർ ,ഭക്തർഎന്നിവർ ചടങ്ങിൽ സന്നിഹിതരായി.
അതെ സമയം മന്ദിരത്തിലെ ശുചി മുറിയിലെ മലിന ജനം താഴേയുള്ള ഹാളിലേക്ക് പതിക്കുന്നത് തടയാൻ ദേവസ്വം മരാമത്ത് വിഭാഗത്തിന് ഇത് വരെ കഴിഞ്ഞട്ടില്ല , ആരെങ്കിലും ശുചി മുറി ഉപയോഗിച്ചാൽ താഴെയുള്ള ഹാളിൽ ഭക്ഷണം കഴിക്കുന്നവരുടെ ഇലയിലേക്കാണ് മലിന ജലം വീഴുന്നത്. രണ്ടു കോടി ചിലവഴിച്ചു നവീകരണം നടത്തിയെങ്കിലും പഴയതിനേക്കാൾ മോശം സ്ഥിയിലേക്കാണ് കാര്യങ്ങൾ എത്തിയത് . മലിന ജലത്തിന്റെ ലീക്കേജ് പരിഹരിക്കാൻ ദേവസ്വം കണ്ടെത്തിയ ഉപായം താഴെ വിവാഹ പാർട്ടിക്ക് ഹാൾ വാടകക്ക് കൊടുക്കുന്ന ദിവസം മുകളിലെ മുറികൾ ആർക്കും വാടകക്ക് നൽകാതിരിക്കലാണ് . ഇത് കാരണം വാടക ഇനത്തിൽ വൻ തുകയാണ് ദേവസ്വത്തിന് നഷ്ടപ്പെടുന്നത് .
ഇതിന് പുറമെ നവീകരണം കഴിഞ്ഞപ്പോൾ ശുചി മുറിയിലെ എല്ലാ പൈപ്പിലും ചൂട് വെള്ളമാണ് വരുന്നത് .ശുചി മുറിയിൽ പോയി കഴുകുമ്പോൾ ചന്തിയിൽ പൊള്ളൽ ഏൽക്കാൻ തുടങ്ങി . സോളാർ വാട്ടർ ഹീറ്റർ അടച്ചിട്ടാണ് അതിനു പരിഹാരം കണ്ടെത്തിയത്. ഇത് കാരണം കുളിക്കാൻ ചൂട് വെള്ളം ലഭ്യമല്ലാതായി ല . അന്യ സംസ്ഥാന ഭക്തർ മുറി എടുക്കുമ്പോൾ ആദ്യം അന്വേഷിക്കുക കുളിക്കാൻ ചൂട് വെള്ളം ലഭിക്കുമോ എന്നാണ് .വെള്ളം ചൂടാക്കി കൊടുക്കാൻ ഒരാളെ നിയമിച്ച് ദേവസ്വം അതിനും പരിഹാരം കാണുമായിരിക്കും എന്നാണ് ഭക്തരുടെ പ്രതീക്ഷ