Above Pot

ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ്.

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് സഹകരണ സംഘത്തിൽ ഗ്യാസ് തിരിമറി നടത്തി രണ്ടു ലക്ഷത്തോളം രൂപ തട്ടിയെടുത്ത ബ്രാഞ്ച് സെക്രട്ടറിക്ക് പാർട്ടിയുടെ സംരക്ഷണം . സംഭവം വിവാദമായതിനെ തുടർന്ന് പണം തിരിച്ചടപ്പിച്ചു . ലീക്കില്ലാത്ത ഗ്യാസ് കുറ്റികൾ ലീക്കുള്ളതായി കാണിച്ച് മറിച്ച് നൽകിയാണ് ക്രമക്കേട് നടത്തിയതെന്നറിയുന്നു. തട്ടിപ്പ് പുറത്തായതിനെ തുടർന്ന് പാർട്ടി ഇടപെട്ട് സംഭവം ഒതുക്കി തീർക്കുകയാണുണ്ടായത്.

First Paragraph  728-90

Second Paragraph (saravana bhavan

സഹകരണ സംഘത്തിൽ താൽക്കാലിക ജീവനക്കാരനായ ഇയാളെ സ്ഥിരപ്പെടുത്താനുള്ള നടപടി തുടരവെയാണ് തട്ടിപ്പ് ശ്രദ്ധയിൽ പെട്ടത് .രാഷ്ട്രീയ സമ്മർദ്ദം കാരണം സഹകരണസംഘം ഭരണസമിതി ഇയാൾക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ആക്ഷേപമാണ് അംഗങ്ങൾ ഉയർത്തുന്നത് . സിപിഎം നോട് ആഭിമുഖ്യമുള്ള തൊഴിലാളി സംഘടനയാണ് സംഘം ഭരിക്കുന്നത് മുൻപ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് കോൺ. അനുകൂല സംഘടന നിയോഗിച്ചിരുന്ന സെക്രട്ടറിയെ നീക്കം ചെയ്തിരുന്നു