ദൃശ്യ ഗുരുവായൂർ ദിശാ ബോർഡുകൾ സ്ഥാപിച്ചു
ഗുരുവായൂർ : ക്ഷേത്ര നഗരിയിലെ വിവിധ റോഡുകളിൽ ദൃശ്യ ഗുരുവായൂർ ദിശാ ബോർഡുകൾ സ്ഥാപിച്ചു റയിൽവേ മേൽപ്പാല നിർമ്മാണത്തിൻ്റെ ഭാഗമായി ഗുരുവായൂർ-തൃശൂർ മെയിൻ റോഡ് അടച്ചതിനെ തുടർന്ന് , ശബരിമല സീസൺ ആരംഭിക്കുവാൻ പോകുന്ന സാഹചര്യത്തിൽ ഗുരുവായൂരിൽ എത്തുന്ന ഭക്തർക്കും, മറ്റ് യാത്രക്കാർക്കും സൗകര്യപ്രദമായ രീതിയിൽ ദിശാ ബോർഡുകൾ സ്ഥാപിക്കുന്നതിൻ്റെ ഔപചാരികമായ ഉദ്ഘാടനം നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് നിർവ്വഹിച്ചു.
ഗുരുവായൂർ കിഴക്കെ നടയിൽ മാണിക്കത്ത് പടി റോഡിൽ നടന്ന ചടങ്ങിൽ ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.പി എ.റഷീദ്, ടെമ്പിൾ സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീ ബാലചന്ദ്രൻ ,ദൃശ്യ ഭാരവാഹികളായ അരവിന്ദൻ പല്ലത്ത്, ആർ.രവികുമാർ, അജിത് ഇഴുവപ്പാടി, വി.പി ആനന്ദൻ എന്നിവർ സംസാരിച്ചു.നഗരസഭയുമായി സഹകരിച്ച് ഗുരുവായൂർ ടെമ്പിൾ സ്റ്റേഷൻ പോലീസ് നിർദ്ദേശിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് ദിശാബോർഡുകൾ സ്ഥാപിക്കുന്നത്. ഉദ്ദേശം 13 ബോർഡുകൾ ആണ് സ്ഥാപിക്കുന്നത്