Post Header (woking) vadesheri

“ലഹരി വിമുക്ത കേരളം ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗുരുവായൂരിൽ.

Above Post Pazhidam (working)

ഗുരുവായൂർ : ഭാവിതലമുറയെക്കൂടി ലഹരിയിൽ നിന്ന് സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ചുമതലയാണെന്നും അതിനായി എല്ലാ വകുപ്പുകളും കൈകോർക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിഡ് അഭിപ്രായപ്പെെട്ടു. മയക്കുമരുന്നിനെതിരായി സംസ്ഥാന സർക്കാർ നടത്തുന്ന തീവ്രയജ്ഞ പരിപാടിയായ “ലഹരി വിമുക്ത കേരളം ” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഗുരുവായൂർ രുഗ്മിണി റീജൻസി ഓഡിറ്റോറിയത്തിൽ നിർവ്വഹിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

Ambiswami restaurant

എല്ലാ വിഭാഗങ്ങളെയും കൂട്ടിച്ചേർത്ത് സമൂഹത്തിൽ നിന്ന് ലഹരിയെ ഉന്മൂലനം ചെയ്യാനുള്ള പരിശ്രമത്തിലാണ് സർക്കാർ. ഈ സാമൂഹ്യ വിപത്തിനെ നാം കൈകോർത്ത് തുടച്ചുനീക്കണം. ബോധവത്കരണമാണ് അതിൽ പ്രധാനമെന്നും പി കെ ഡേവീസ് വിശദീകരിച്ചു.
ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിൻറ് എക്സൈസ് കമ്മീഷണർ പി കെ സനു ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Second Paragraph  Rugmini (working)

ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ രാജീവ് വെങ്കിടങ്ങ് അവതരിപ്പിച്ച ലഹരിവിരുദ്ധ ഓട്ടൻതുള്ളലും പരിപാടിയുടെ ഭാഗമായി നടന്നു.

Third paragraph

ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് അംഗം റഹീം വീട്ടിപറമ്പിൽ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ടി വി മദനമോഹനൻ, എഡിഎം റെജി പി തോമസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൽ കരീം, പഞ്ചായത്ത് പ്രസിഡൻ്റുമാർ നഗരസഭാംഗങ്ങൾ, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർത്ഥികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ ലഹരി വിമുക്ത യോഗത്തിൽ പങ്കെടുത്തു.