Header 1 vadesheri (working)

ചെറുചക്കി ചോലയിലേക്കുള്ള പ്രവേശനം വനം വകുപ്പ് നിര്‍ത്തലാക്കി

Above Post Pazhidam (working)

ഗുരുവായൂർ : പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായ ചെറുചക്കി ചോലയിലേക്കുള്ള സന്ദര്‍ശകരുടെ പ്രവേശനം വനം വകുപ്പ് നിര്‍ത്തലാക്കി. ചോലയിലെ ചെക്ക് ഡാമിലുണ്ടായ മുങ്ങിമരണത്തെ തുടര്‍ന്നാണ് നടപടി. പ്ലസ് ടൂ വിദ്യാര്‍ത്ഥി യായ ചാവക്കാട് തിരുവത്ര മേപ്പുറത്ത് വീട്ടിൽ ഷംസുവിന്റെ മകൻ ഷാഹിദ് ഷഫാഹ് കഴിഞ്ഞ ദിവസം ചെറുചക്കി ചോലയിലെ ചെക്ക് ഡാമില്‍ മുങ്ങി മരിച്ചിരുന്നു . കൂട്ടുകാരോടൊത്ത് കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ആഴത്തിലേക്ക് കാല്‍ തെന്നി താഴ്ന്ന് പോവുകയായിരുന്നു.

First Paragraph Rugmini Regency (working)

കുട്ടിക്കും സുഹൃത്തുക്കള്‍ക്കും നീന്തല്‍ വശമില്ലാത്തതാണ് അപകടത്തിന് ഇടയാക്കിയത്. ഈ സമയം മറ്റാരും പരിസരത്ത് ഉണ്ടായിരുന്നില്ല. അതിനാല്‍ തന്നെ രക്ഷാ പ്രവര്‍ത്തനം ഏറെ വൈകിയാണ് നടന്നത്. ജനവാസ കേന്ദ്രത്തില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ വനത്തിനുള്ളിലാണ് ചെറു ചക്കി ചോല. വാഹനങ്ങള്‍ കയറാന്‍ കഴിയാത്ത കുത്തനെയുള്ള വഴിയായതിനാല്‍ അപകടമുണ്ടായാല്‍ എളുപ്പത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിയില്ല.

Second Paragraph  Amabdi Hadicrafts (working)

മാസങ്ങള്‍ക്ക് മുമ്പ് ഒരു യുവാവിനും ഇതുപോലെ അപകടം സംഭവിച്ചിരുന്നു. വെള്ളത്തിലേക്ക് കൂപ്പ് കുത്തിയപ്പോള്‍ ഡാമിലെ ചെളിയില്‍ താഴ്ന്ന് പോവുകയായിരുന്നു. വിനോദ സഞ്ചാരികള്‍ കൂടുതലുണ്ടായിരുന്നതിനാല്‍ ഇയാളെ രക്ഷപ്പെടുത്താന്‍ സാധിച്ചു. .അപകടങ്ങള്‍ തുടരുന്ന സാഹചര്യത്തിലാണ് ചോലയിലേക്കുള്ള സന്ദര്‍നം വനം വകുപ്പ് നിരോധിച്ചത്. വിലക്ക് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സൂചിപ്പിച്ച് കൊണ്ടുള്ള ഡി.എഫ്.ഒയുടെ ഉത്തരവ് ബോര്‍ഡ് പ്രവേശന പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്.

അതെ സമയം അപകടം ഉണ്ടായത് കൊണ്ട് സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തുന്നത് ബുദ്ധിശൂന്യമായ നടപടി ആണെന്നാണ് വിനോദ സഞ്ചാര മേഖലയിൽ പ്രവർത്തിക്കുന്നവരുടെ അഭിപ്രായം , അപകടങ്ങൾ തടയാൻ ഗാർഡുമാരെ നിയമിച്ചാൽ തീരുന്ന പ്രശ്നമേയുള്ളു. ടൂറിസത്തിന്റെ വളർച്ചക്ക് വേണ്ടി കോടി കണക്കിന് രൂപയാണ് സർക്കാർ ചിലവഴിക്കുന്നത്. നാട്ടിൽ നിലവിൽ ഉള്ള വിനോദ സഞ്ചാര കേന്ദ്രം അടച്ചിടുന്നത് നീതീകരിക്കാൻ കഴിയില്ല . വനം വകുപ്പ് ചെയ്യേണ്ട ഉത്തര വാദിത്വം നിർവഹിക്കാതെ വിനോദസഞ്ചരികളെ ബുദ്ധിമുട്ടിക്കുകയാണ് , കടലിൽ കുളിക്കുന്നതിനിടെ നിരവധി വിനോദ സഞ്ചാരികൾ മുങ്ങി മരിച്ചിട്ടുണ്ട് . ഇതിന്റെ പേരിൽ ഒരു ബീച്ചും അടച്ചിട്ടില്ല എന്നും ഇവർ കൂട്ടിച്ചേർത്തു