Post Header (woking) vadesheri

കുന്നംകുളത്ത് പോക്സോ കേസിൽ പ്രതിയായ യുവാവിന് 50 വർഷം കഠിന തടവ്

Above Post Pazhidam (working)

കുന്നംകുളം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ യുവാവിനു 50 വര്‍ഷം കഠിന തടവും 60.000 രൂപ പിഴയും ശിക്ഷ .പോര്‍ക്കുളം പന്തായില്‍ വീട്ടില്‍ അശോകന്റെ മകന്‍ സായൂജിനെയാണ് (23) കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് റീന എം ദാസ് കുറ്റക്കാരാണെന്ന് കണ്ടത്തി വിധി പ്രഖ്യാപിച്ചത്. .2018 ഫെബ്രുവരി മാസം മുതല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് ബലാല്‍സംഗം ചെയ്യുകയും,ഭീഷണിപ്പെടുത്തുകയും ചെയ്ത കേസ്സിലാണ് വിധി.

Ambiswami restaurant

ഈ കേസ്സിലെ പീഢനത്തിന് ഇരയായ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പ്രതി തുടര്‍ച്ചയായി അതിക്രമിച്ചു കയറുകയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോള്‍ പെണ്‍കുട്ടി കയ്യിലെ ഞരമ്പ് മുറിച്ചു ആത്മഹത്യ ശ്രമം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പീഡന വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയുന്നത് . തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

Second Paragraph  Rugmini (working)

കുന്നംകുളം പോലിസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറും, ഇപ്പോള്‍ ഗുരുവായൂര്‍ എ.സി.പിയുമായ യുമായ കെ ജി സുരേഷ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.കെ.എസ്.ബിനോയിയും, പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വ.അമൃതയും ഹാജരായി.

Third paragraph