Header 1 vadesheri (working)

ഹർത്താൽ ദിനത്തിൽ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ : പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ എളവള്ളി വാകയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച രണ്ട് പേരെ പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു സ്കൂട്ടറിലെത്തിയ രണ്ടുപേരിൽ ഒരാൾ വാളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു .കാക്കശ്ശേരി സ്വദേശി മരോട്ടിക്കൽ ഷാമിൽ 18 വയസ്സ് പാടൂർ സ്വദേശി കാരംകൊള്ളി വീട്ടിൽ ഷമീർ 38 വയസ്സ് എന്നിവരാണ് അറസ്റ്റിൽ ആയിട്ടുള്ളത് സംഭവത്തിൽ ഷാമിലാണ് വാളും ആയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് ഷമീർ വാഹനം ഓടിക്കുകയായിരുന്നു.

First Paragraph Rugmini Regency (working)

എളവള്ളി താമര പള്ളിയിൽ കള്ള് കയറ്റി വന്ന വാഹനത്തിന്റെ ചില്ല് തകർത്ത കേസിൽ രണ്ടുപേരെ കൂടി പാവറട്ടി പോലീസ് അറസ്റ്റ് ചെയ്തു തിരുനല്ലൂർ സ്വദേശികളായ പണിക്കവീട്ടിൽ റഷീദ് 48 വയസ്സ് പുതിയവീട്ടിൽ ഹസീബ് എന്നിവരെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത് എസ് എച്ച്.ഒ എം കെ രമേശ് എസ് ഐ പി എം രതീഷ് , എസ്.ഐ ജോഷി , എ. എസ് ഐ. സുധീഷ് , സി.പി. ഒ മാരായ ലാൽ, സുമേഷ്, ലിജോ, ഷിജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്

Second Paragraph  Amabdi Hadicrafts (working)