Madhavam header
Above Pot

മമ്മിയൂരിൽ നവരാത്രി മഹോത്സവത്തിന് തിരി തെളിഞ്ഞു

ഗുരുവായൂർ . മമ്മിയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ നവരാത്രി മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി ശ്രീരുദ്രൻ നമ്പൂതിരി തിരി തെളിച്ചു. തുടർന്ന് പ്രശസ്ത വീണ വിദ്വാൻ ഡോ: എ. അനന്തപത്മനാഭന്റെ വീണകച്ചേരിയോടെ കലാപരിപാടികൾക്ക് തുടക്കം കുറിച്ചു.

Astrologer

മൃദംഗം ജയ കൃഷ്ണൻ എ. ഐ.ആർ. തൃശൂർ. ഘടം ശ്രീജിത്ത് വെള്ളാറ്റഞ്ഞൂർ . ചടങ്ങിൽ ട്രസ്റ്റി ബോർഡ് ചെയർമാൻ ജി.കെ.പ്രകാശൻ, ട്രസ്റ്റി ബോർഡ് മെമ്പർ കെ.കെ.ഗോവിന്ദ ദാസ് , എക്സിക്യൂട്ടീവ് പി.ടി. വിജയി തുടങ്ങിയവർ പങ്കെടുത്തു.

Vadasheri Footer